video
play-sharp-fill

ഡ്രൈവിങ്ങ് സ്‌കൂളുകാർ ‘സാരഥിയിൽ’ കയറി വ്യാജമായി ലൈസൻസ് പുതുക്കി ; ലൈസൻസിന്റെ പേരിൽ വലിയ തട്ടിപ്പുണ്ടായതോടെ പുലിവാല് പിടിച്ച് നടൻ വിനോദ് കോവൂർ

ഡ്രൈവിങ്ങ് സ്‌കൂളുകാർ ‘സാരഥിയിൽ’ കയറി വ്യാജമായി ലൈസൻസ് പുതുക്കി ; ലൈസൻസിന്റെ പേരിൽ വലിയ തട്ടിപ്പുണ്ടായതോടെ പുലിവാല് പിടിച്ച് നടൻ വിനോദ് കോവൂർ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പുതുക്കാൻ നൽകിയ ലൈസൻസ് നഷ്ടപ്പെട്ടതിെന തുടർന്നുള്ള സംഭവവികാസങ്ങളാണ്‌ഡ്രൈവിങ് ലൈസൻസ്’ സിനിമയുടെ പ്രമേയമെങ്കിൽ, അതിെന വെല്ലുന്ന കഥയാണ് നടൻ വിനോദ് കോവൂരിന്റെ ജീവിതത്തിൽ സംഭവിച്ചത്.

2019ലാണ് വിനോദിന്റെ ഡ്രൈവിങ്ങ് ലൈസൻസിന്റെ കാലാവധി അവസാനിച്ചത്. ലൈസൻസ് പുതുക്കാൻ വിനോദ് തന്റെ വീടിനടുത്തുള്ള കോവൂർ നസീറ ഡ്രൈവിങ് സ്‌കൂളിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാഷ കാലാവധി കഴിഞ്ഞ് ഒരുവർഷമായതിനാൽ റോഡ് ടെസ്റ്റ് ഉൾപ്പെടെ വേണമെന്ന് പറഞ്ഞ് 6300 രൂപയും സ്‌കൂൾ അധികൃതർ ഫീസായി വാങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വിനോദ് ഷൂട്ടിങ് തിരക്കിൽ കൊച്ചിയിലായി. ഇതിനിടെ ഒരുദിവസം രാവിലെ കോഴിക്കോട് സൈബർ സെല്ലിൽനിന്ന് ഫോണിൽ വിളിച്ചിട്ട്, വിനോദല്ലെ? താങ്കളുടെ ലൈസൻസ് വ്യാജമായി പുതുക്കിയിട്ടുണ്ടല്ലോ… എന്ന്ചോദിക്കുകയായിരുന്നു.

എന്നാൽ ലൈസൻസ് പുതുക്കാൻ നൽകിയെന്നല്ലാതെ താനൊന്നും അറിയില്ലെന്ന് പറഞ്ഞതോടെ യഥാർത്ഥത്തിൽ നടന്ന സംഭവം പുറത്ത് വന്നത്. ഡ്രൈവിങ് സ്‌കൂൾ അധികൃതർ ‘സാരഥി’ വെബ്സൈറ്റിൽ കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. രതീഷിന്റെ യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ലൈസൻസ് പുതുക്കുകയായിരുന്നു.

മാർച്ച് ഒന്നിന് രാത്രി എട്ടിനും 8.40നും ഇടയിലാണ് ലോഗിൻ െചയ്ത് ലൈസൻസ് പുതുക്കിയത്. നാലുതവണ ലോഗിൻ ചെയ്തെന്ന് രതീഷിന് മൊബൈലിൽ സന്ദേശം ലഭിച്ചതോടെ സംശയം തോന്നി അദ്ദേഹം ആർ.ടി.ഒക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആർ.ടി.ഒയുടെ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയും വിനോദ് കോവൂരിന്റെ ലൈസൻസാണ് പുതുക്കിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ ആർ.ടി.ഒ പരാതി സൈബർ സെല്ലിന് കൈമാറുകയായിരുന്നു.

ശാസ്ത്രീയ അന്വേഷണത്തിൽ നസീറ ഡ്രൈവിങ് സ്‌കൂളിന്റെ ഐ.പിയിലൂടെയാണ് വെബ്സൈറ്റിൽ കയറിയെതന്ന് കണ്ടെത്തുകയും പൊലീസ് ഡ്രൈവിങ്ങ് സ്‌കൂളിലെത്തി ഹാർഡ് ഡിസ്‌കും മോഡവും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്‌ക്കിലെ വിവരങ്ങൾ ഡിലീറ്റാക്കിയതിനാൽ ഇവ വീണ്ടെടുക്കാൻ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

എന്നാൽ ലൈസൻസ് വ്യാജമായി പുതുക്കിയത് ഡ്രൈവിങ്ങ് സ്‌കൂൾ അധികൃതരാണെങ്കിലും പുലിവാൽപിടിച്ചത് വിനോദ് കോവൂരാണ്. കാലാവധി കഴിഞ്ഞ ലൈസൻസിന്റെ പേരിൽ ട്ടിപ്പുണ്ടായതോെട ഇത് ഹൈദരാബാദിലെ സർവറിൽനിന്ന് റദ്ദാക്കിയശേഷമേ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂവെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം.