‘വൈഫ് എക്‌സ്‌ചേഞ്ച് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : തലസ്ഥാനത്ത് വൈഫ് എക്‌സ്‌ചേഞ്ച് മേള നടത്തിയിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് പൊലീസ് പിടികൂടിയത്.

സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ എടുത്ത് അശ്ലീലസൈറ്റിൽ ഇടുകയും ഒപ്പം ഭീഷണിപ്പെടുത്തുന്നതുമാണ് യുവാവിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ ഭീഷണിയ്ക്കിരയായ ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. വലയിലാക്കുന്ന സ്ത്രീകളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ ഇയാൾ കൈമാറുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൃഷി വകുപ്പിൽ ക്ലർക്കായി ജോലി ചെയ്ത് വരുന്ന ഇയാൾ പാർട്ട് ടൈമായിട്ടാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്.

സനുവിന്റെ പക്കൽ നിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തു. കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹ മോചിതനായ ഇയാൾക്ക് മൂന്ന് കുട്ടികളുമുണ്ട്.

തടി കുറയ്ക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്പാ പരിശീലനം.