സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്; പവന് 80രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വര്‍ണവില അറിയാം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 4415 രൂപയും പവന് 35320 രൂപയുമായി.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ ഭീതിയില്‍ ഷെയര്‍ മാര്‍ക്കറ്റ് ഇടിയുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായത്. വരും ദിവസങ്ങളിലും സ്വര്‍ണ്ണ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group