
സ്വന്തം ലേഖകൻ
മുണ്ടക്കയം: ദേശീയപാതയിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരനായ പഴയിടം സ്വദേശി മാളിയേക്കൽ തോമസ് (40) ആണ് മരിച്ചത്.
കൊല്ലം-ദിണ്ടിഗൽ ദേശീയപാതയിൽ 31 ആം മൈൽ മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കുമളിയിൽ ഉള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിനു ശേഷം ഇയാളെ ഹൈറേഞ്ച് ഹോസ്പിറ്റലിൽ എത്തിച്ച കാർ യാത്രക്കാർ കടന്നു കളഞ്ഞു. പിന്നീട് ആംബുലൻസിൽ 26ാം മൈൽ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ക്ഷേമ. മക്കൾ നിവിഥ്, ആദം.