Friday, April 24, 2026

തലയ്ക്കും സംഘത്തിനും തകർപ്പൻ ജയം : പഞ്ചാബിനെ തകർത്തത് ആറ് വിക്കറ്റിന്; വിജയം പിടിച്ചെടുത്തത് ബൗളർമാരുടെ മികവിൽ

Spread the love

സ്പോട്സ് ഡെസ്ക്

video
play-sharp-fill

ചെന്നൈ: കഴിഞ്ഞ സീസണിലെ ദുരന്ത ഓർമ്മകൾ മറക്കാൻ പുതിയ സീസണിൽ ആദ്യ വിജയവുമായി ചെന്നൈ. പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ ആദ്യ വിജയം സ്വന്തമാക്കി. ചെന്നൈയുടെ വിജയം ആറ് വിക്കറ്റിനാണ്.

ബൗളർമാരുടെ മികവിലാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ആദ്യ ജയം. ആറ് വിക്കറ്റിനാണ് ധോനിയും സംഘവും പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചത്. പഞ്ചാബിനെ 106 റൺസിന് എറിഞ്ഞിട്ട ചെന്നൈ 4.2 ഓവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കോർ:
പഞ്ചാബ്: 106/8 (20)
ചെന്നൈ: 107/4(15.4)

ദീപക് ചഹാറിൻ്റെ നേതൃത്വത്തിലുള്ള ചെന്നൈ ബൗളർമാർക്ക് മുന്നിൽ പഞ്ചാബിന് അടിതെറ്റി. 36 പന്തിൽ 47 റൺസെടുത്ത ഷാരൂഖ് ഖാനാണ് പഞ്ചാബിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ചഹാർ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു.

അനായാസ ജയം തേടിയിറങ്ങിയ ചെന്നൈയ്ക്ക് ഗെയ്ക്ക് വാദിനെ ആദ്യം നഷ്ടമായി. എന്നാൽ ഫാഫ് ഡുപ്ലെസിസും മോയീൻ അലിയും ചേർന്ന് ചെന്നൈയെ ജയത്തിലേയ്ക്ക് അടുപ്പിച്ചു. 31 പന്തിൽ 46 റൺസെടുത്ത മോയീൻ അലിയാണ് ടോപ് സ്കോറർ. ഡുപ്ലെസിസ് 36 റൺസെടുത്ത് പുറത്താകാതെ നിന്നു.