ആവലാതി വേണ്ട….! നിങ്ങളുടെ മനോഹര ഫോട്ടോ പതിപ്പിച്ച ആധാർ കാർഡ് സ്വന്തമാക്കാം ; ചെയ്യാനുള്ളത് ഇത്രമാത്രം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആധാർ കാർഡിലെ മോശമായ തീരെ തെളിച്ചമില്ലാത്ത ഫോട്ടോ ഏവരുടെയും ആവലാതികളിൽ ഒന്നാണ്.
എന്നാൽ ഇനി ഓരോരുത്തരുടെയും മനോഹര ഫോട്ടോയുമായി ആധാർ കാർഡ് സ്വന്തമാക്കാം. ഇതിനായി അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതിയാകുമെന്ന് യുഐഡിഎഐ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റോൾമെന്റ് സെന്ററിലെത്തി എക്‌സിക്യൂടീവിനോട് ആധാറിലെ ഫോട്ടോ മാറ്റാൻ ആവശ്യപ്പെടുക. ഇതിനായി ഫീസായി 25 രൂപ അടക്കേണ്ടി വരും.
ആധാർ കാർഡ് ഉടമയ്ക്ക് ഒരു യുആർഎൻ നമ്പർ ലഭിക്കും. അതുപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും
ആധാറിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് ഇങ്ങനെ
1) യുഐഡിഎഐ വെബ്‌സൈറ്റിൽ (http://uidai.gov.in/my-aadhaar/update-aadhaar.html) പ്രവേശിച്ച് ആധാർ എന്റോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക
2) ഈ ഫോം പൂരിപ്പിച്ച് അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്റർ സന്ദർശിക്കുക.
3) ആധാർ എക്‌സിക്യൂടീവ് നിങ്ങളുടെ ബയോ മെട്രിക് വിവരങ്ങളും ഫോട്ടോയും ശേഖരിക്കും.ശേഷം ലഭിക്കുന്ന യു.ആർ.എൻ നമ്പർ ഉപയോഗിച്ച് പുതിയ ആധാർ ഡൗൺലോഡ് ചെയ്ത് എടുക്കാം.