കോവിഡിൻ്റെ രണ്ടാം വരവിന് ഉത്തരവാദികൾ നരേന്ദ്ര മോദിയും, രാഹുൽ ഗാന്ധിയും, പിണറായി വിജയനും ! തെരഞ്ഞെടുപ്പ് യോഗങ്ങളിലും റോഡ് ഷോകളിലും ആയിരങ്ങൾ തടിച്ച് കൂടിയപ്പോൾ മാസ്ക് വേണ്ട, സാമൂഹിക അകലം വേണ്ട, ഉടുതുണി പോലും വേണ്ട! തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാസ്ക് വേണം ,അകലം പാലിക്കണം, കട തുറക്കരുത്, പുറത്തിറങ്ങരുത് എന്ന് വേണ്ട സകലതിനും നിയന്ത്രണം! കിട്ടിയ അവസരം പാഴാക്കാതെ രസീത് ബുക്കും കക്ഷത്തിൽ വെച്ച് പോലീസും
ഏ.കെ. ശ്രീകുമാർ
കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാരും ആരോഗ്യവകുപ്പും വീണ്ടും ഇറങ്ങുമ്പോൾ വെട്ടിലാകുന്നത് സാധാരണക്കാർ.
കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണക്കാരായത് കേരളത്തിലെയും കേന്ദ്രത്തിലേയും രാഷ്ട്രീയക്കാരാണെന്ന് നിസ്സംശയം പറയാം. യോഗങ്ങളിൽ ആളെക്കൂട്ടാൻ താരപരിവേഷമുള്ള രാഷ്ട്രീയക്കാരെ ഇറക്കിയവർ മുതൽ സിനിമാതാരങ്ങളെ ഉൾപ്പെടുത്തി കലാസന്ധ്യ നടത്തിയവർ വരെയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഒത്തുകൂടിയിരുന്നത് ആയിരങ്ങളായിരുന്നു. രാഷ്ട്രീയക്കാരുടെ ഈ നടപടികൾക്കെതിരെ കോടതികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഫലപ്രദമായി ഇടപെടാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ദിവസം വരെ എല്ലാം കണ്ടിട്ടും അവരും കണ്ണടച്ചു.
കഴിഞ്ഞ ലോക്ക് ഡൗൺ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ചെറുകിട കച്ചവടക്കാരും ബിസിനസുകാരും ഉൾപ്പെടെയുള്ളവർ കഷ്ടിച്ച് കരകയറി വരുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട ഗതികേട് വരുത്തിവച്ചിരിക്കുന്നത്.
ഒരുനേരത്തെ കഞ്ഞിക്ക് വേണ്ടി വ്യാപാരം നടത്തുന്നവൻ 9മണിക്ക് കട അടക്കേണ്ട സാഹചര്യമാണ് ഇനിമുതൽ. സാധാരണക്കാർ മാത്രമാണ് പ്രതിസന്ധി നേരിടേണ്ടി വരുന്നത്.
ഹോട്ടൽ, കേറ്ററിങ്, വസ്ത്രശാലകൾ തുടങ്ങി നിരവധി തൊഴിലിടങ്ങളെ പുതിയ നിയന്ത്രണങ്ങൾ തച്ചുടക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ഓൺലൈൻ ആക്കിയിട്ടും തെരഞ്ഞെടുപ്പ് പ്രചരണം ഓൺലൈൻ ആക്കാൻ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചിന്തിക്കുക. പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും പ്രതിസന്ധി ഉണ്ടാകുമെന്നും അറിയാമായിരുന്നിട്ടും മാതൃകയാകേണ്ട സർക്കാർ ഒരു നിയന്ത്രണവും നടപ്പിലാക്കിയില്ല.
കേരളം ശവപ്പറമ്പാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമ്പോഴും പൂരം നടത്തുന്നതിന്റെയും വിഷുക്കണി കാണുന്നതിന്റെയും ഇഫ്‌താർ സംഘടിപ്പിക്കുന്നതിന്റെയും ആലോചനയിലാണ് ഭരണകൂടം.
മനുഷ്യജീവന് മുകളിലല്ല ഒരു മതവും ആചാരങ്ങളും എന്നറിയാമായിരുന്നിട്ടും നാല് വോട്ട് കൂടുതൽ കിട്ടാൻ ആരെയും പിണക്കാതെ മുന്നോട്ട് പോകാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം.
കഴിഞ്ഞ ദിവസം വരെ രാവന്തിയോളം സമ്മേളനങ്ങൾ നടത്തിയവർ ഇപ്പോൾ പറയുന്നത് പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ അവസാനിപ്പിക്കണമെന്നാണ്.
നാട് നീളെ ജാഥ സംഘടിപ്പിച്ചവർ, പൊതുപരിപാടികളിൽ പ്രവേശനം 200 പേർക്ക് മാത്രമായി ചുരുക്കി.
ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം.
സാമൂഹിക അകലവും സാനിറ്റൈസേഷനും കൃത്യമായി പാലിച്ച് കച്ചവടം ചെയ്തിരുന്ന നിരവധിപ്പേരാണ് രാഷ്രീയക്കാർ വരുത്തിവച്ച കോവിഡ് രണ്ടാം തരംഗതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്.
ധർമ്മടത്ത് കലാസന്ധ്യ നടത്തിയ പിണറായി വിജയനും രാഹുൽ ഗാന്ധിയെ യു എസ് പിയായി കണ്ട് യു ഡി എഫ് സംഘടിപ്പിച്ച ജാഥകളും ഞങ്ങൾ ഒട്ടും പിന്നിലല്ല എന്ന് കാണിക്കാൻ പ്രധാനമന്ത്രി നരേേ്രന്ദ മോദിയേയും
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ ഉൾപ്പെടെ കെട്ടിയിറക്കിയ ഭാരതീയ ജനതാ പാർട്ടിയും കോവിഡ് വ്യാപനത്തിന്റെ കാരണക്കാർ തന്നെയാണ്.
കായംകുളത്തെ പ്രചരണ പരിപാടികൾക്ക് ശേഷം പ്രിയങ്ക ഗാന്ധി കോവിഡ് പോസിറ്റീവ് ആയപ്പോഴും പ്രചരണം കൊഴുപ്പിക്കാൻ അണികൾ മറന്നില്ല. അങ്ങനെ പുറത്ത് വന്നതും അല്ലാത്തതുമായ എത്രയെത്ര കേസുകൾ.
ഓണാഘോഷ വേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗത്തിന്റെ ഗ്രാഫ് ഉയര്‍ന്നതായി കണ്ടിരുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉണ്ടാകുമെന്ന് തിരിച്ചറിയാൻ ബോധമില്ലാത്തവരല്ല ഭരണ തലപ്പത്തുള്ളത്.
എന്നിട്ടും പ്രചരണങ്ങൾ ആൾക്കൂട്ടത്തിനിടയിൽ തന്നെ സംഘടിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ. പോളിംഗ് ബൂത്തുകളിലും വൈറസ് ബാധ ഉയര്‍ത്തിയ ഭീഷണി ചെറുതായിരിക്കില്ല. തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ കുറിച്ചുള്ള ചിന്തകള്‍ തന്നെ രാഷ്ട്രീയ കേരളം മറന്നു.
തെരഞ്ഞെടുപ്പ് കാഹളങ്ങൾ അവസാനിച്ചപ്പോൾ സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും സുരക്ഷിത താവളങ്ങളില്‍ സുഖവാസത്തിലാണ്. സാധാരണക്കാരായ അണികളും വോട്ടര്‍മാരും കോവിഡ് ഭീതിയില്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ആരോഗ്യ വകുപ്പിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ കോവിഡ് സാധ്യത സംശയിക്കുന്നവര്‍ പോലും ശ്രമിച്ചു. ഇതിലേറെയും തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. എന്ന കാര്യവും മറക്കണ്ട.