സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയി; ആറുവയസ്സുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂര ബലാത്സംഘത്തിന് ഇരയാക്കി; പീഡനം മൂന്ന് വയസ്സുള്ള സഹോദരന്റെ മുന്നില്‍ വച്ച്; സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് ഇരുപത് രൂപയും നല്‍കി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂരബലാത്സംഘത്തിന് ഇരയാക്കി. മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് ആറു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം അറിഞ്ഞത്. എട്ടുദിവസം മുന്‍പാണ് പീഡനം നടന്നത്.
സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചു കൊണ്ടുപോയി മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കുട്ടിക്ക് 20 രൂപ നല്‍കി ഇരുവരും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തൊഴിലാളികളായ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കോളാര്‍ മേഖലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം.