പൊതുസ്ഥലങ്ങളിലെ ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണമെന്ന് ഹൈക്കോടതി. ഇതിനായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ വച്ചിരിക്കുന്ന എല്ലാ ബോർഡുകളും നീക്കം ചെയ്യണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. റോഡരികിലോ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലോ ബോർഡുകൾ പാടില്ല. ഇതിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിയമാനുസൃതം നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.
Third Eye News Live
0