
ആദ്യ റൺ രോഹിത് വക: ആദ്യ വിജയം കോഹ്ലി വക: പതിനാലാം സീസൺ ഐ.പി.എല്ലിന് ആവേശകരമായ തുടക്കം
സ്പോട്സ് ഡെസ്ക്
മുംബൈ: അവസാന ഓവറിൻ്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന ഐ.പി.എല്ലിൻ്റെ പതിനാലാം എഡിഷന് ആവേശകരമായ അന്ത്യം.
മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തില്‍ സീസണിലെ ആദ്യ റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. പിന്നാലെ സീസണിലെ ആദ്യ ബൗണ്ടറിയും സിക്‌സറും രോഹിത് പറത്തി. ഇവ മൂന്നും മുംബൈ ആരാധകരെ ഹാപ്പിയാക്കിയെങ്കിലും ആദ്യ ജയം കോഹ്ലിയും കുട്ടികളും കൊത്തിപ്പറന്നു.
രോഹിത്തും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ക്രിസ് ലിന്നും ചേര്‍ന്നാണ് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. സ്ഥിരം ഓപ്പണിങ് പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റണ്‍ ഡികോക്കിന് പുറത്തിരിക്കേണ്ടി വന്നതോടെയാണ് ലിന്നിന് നറുക്കുവീണത്. പതിഞ്ഞ തുടക്കമായിരുന്നു മുംബൈയുടേത്. മുഹമ്മദ് സിറാജാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ ഡബിള്‍ നേടി രോഹിത് ആദ്യ റണ്‍സ് തന്റെ പേരില്‍ കുറിച്ചു. രണ്ടു ഡബിളുകളും ഒരു സിംഗിളുമടക്കം അഞ്ചു റണ്‍സ് ആദ്യ ഓവറില്‍ മുംബൈ നേടി. രോഹിത്തായിരുന്നു ആദ്യ ഓവറിലെ മുഴുവന്‍ ബോളും നേരിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരങ്ങേറ്റക്കാരനായ ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണെറിഞ്ഞ രണ്ടാം ഓവര്‍ ഗംഭീരമായിരുന്നു. വെറും ഒരു റണ്‍സ് മാത്രമേ ഈ ഓവറില്‍ മുംബൈയ്ക്കു ലഭിച്ചുള്ളൂ. ആദ്യ ബോളില്‍ രോഹിത് സിംഗിള്‍ നേടിയപ്പോള്‍ അടുത്ത അഞ്ചു ബോളിലും ലിന്നിന് റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാം ഓവറില്‍ സിറാജായിരുന്നു ബൗളര്‍. ഈ ഓവറിലെ അവസാന പന്തില്‍ സീസണിലെ ആദ്യ ബൗണ്ടറി പിറന്നു. മിഡ് ഓഫിനു മുകളിലൂടെയാണ് രോഹിത് ബോള്‍ ബൗണ്ടറിയിലേക്കു പായിച്ചത്.
തൊട്ടടുത്ത ഓവറില്‍ പല മികച്ച മുഹൂര്‍ത്തങ്ങളും കണ്ടു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു ബൗളര്‍. രണ്ടാമത്തെ ബോളില്‍ ലിന്‍ മുംബൈ ജഴ്‌സിയില്‍ തന്റെ ആദ്യ ബൗണ്ടറി കുറിച്ചു. നാലാമത്തെ ബോളിലാണ് ഇത്തവണത്തെ ആദ്യത്തെ സിക്‌സറിന്റെ പിറവി. ഇതിലും രോഹിത്തിന്റെ പേര് കുറിക്കപ്പെട്ടു. ക്രീസിന് പുറത്തേക്ക് ഇറങ്ങി മിഡ് ഓണിനു മുകളിലൂടെ ഹിറ്റ്മാന്‍ പറത്തിയ ബോള്‍ സിക്‌സറില്‍ ലാന്‍ഡ് ചെയ്തു. അടുത്ത ബോളില്‍ സിംഗിള്‍.
അവസാന ബോളില്‍ രോഹിത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി. ലിന്നും രോഹിത്തും തമ്മിലുള്ള ആശയക്കുഴപ്പമായിരുന്നു ഇതിനു വഴിവച്ചത്. കവറിനും കവര്‍ പോയിന്റിനും ഇടയിലൂടെ കട്ട് ഷോട്ട് കളിച്ച ലിന്‍ സിംഗിളിനായി ആദ്യം രണ്ടടി മുന്നോട്ട് വച്ച ശേഷം പിന്‍വാങ്ങി. ഇതിനിടെ രോഹിത് ക്രീസിന്റെ പകുതിയോളമെത്തിയിരുന്നു. ലിന്‍ പിന്‍മാറിയതോടെ രോഹിത് ക്രീസിലേക്കു തിരികെ ഓടിയെങ്കിലും രോഹിത്തിന്റെ ത്രോയില്‍ ചഹല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 15 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 19 റണ്‍സാണ് രോഹിത് നേടിയത്.
ദേവ്ദത്ത് പടിക്കലിന് പകരം ആരാകും കോലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷക്ക് ബാംഗ്ലൂരിന്‍റെ മറുപടി വമ്പന്‍ സര്‍പ്രൈസായിരുന്നു.വാഷിംഗ്ടണ്‍ സുന്ദറാണ് കോലിക്കൊപ്പം ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ കോലി ബൗണ്ടറിയടിച്ച് തുടങ്ങി. ആ ഓവറില്‍ അഞ്ച് വൈഡ് കൂടി കിട്ടിയതോടെ ബാംഗ്ലൂര്‍ ഹാപ്പിയായി.
കോലിയുടെ ടൈമിംഗിനും പ്ലേസ്മെന്‍റിനുമൊപ്പം പിടിച്ചു നില്‍ക്കാന്‍ സുന്ദര്‍ പാടുപെട്ടെങ്കിലും അഞ്ചാം ഓവര്‍ വരെ പിടിച്ചു നിന്നു. തട്ടി മുട്ടി നിന്ന സുന്ദറെ(16 പന്തില്‍ 10) മടക്കി ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. വാഷിംഗ്ടണ്‍ മടങ്ങിയതോടെ രജത് പാട്ടീദാറാണ് കോലിക്ക് കൂട്ടായി ക്രീസിലെത്തിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ട്രെന്‍റ് ബോള്‍ട്ടിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച പാട്ടീദാറിനെ(8 പന്തില്‍8) മടക്കി ബോള്‍ട്ട് കണക്കു തീര്‍ത്തു. കൂടുതല്‍ നഷ്ടങ്ങളില്ലാതെ മാക്സ്‌വെല്ലും കോലിയും ചേര്‍ന്ന് പവര്‍ പ്ലേ പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷാല്‍ പട്ടേലാണ് മുംബൈയുടെ കുതിപ്പ് തടഞ്ഞത്. 35 പന്തില്‍ 49 റണ്‍സെടുത്ത ലിന്നാണ് മുംബൈയുടെ ടോപ് സ്കോറര്‍.
ബൗളിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ ക്രിസ് ലിന്‍ നേടിയ 49 റണ്‍സാണ് മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് 31 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ആര്‍സിബിയുടെ കുന്തമുന. കെയ്ല്‍ ജാമീസണും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബംഗളൂരു മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പാടുപെട്ട മുംബൈയ്ക്ക് രോഹിത് ശര്‍മ്മയെ നാലാം ഓവറില്‍ നഷ്ടമായി. ഇല്ലാത്ത റണ്ണിനായി ഓടാന്‍ ശ്രമിച്ച ഹിറ്റ്മാന്‍ റണ്ണൗട്ടാവുകയായിരുന്നു.
സൂര്യകുമാര്‍ യാദവ്(23 പന്തില്‍ 31), ഇഷാന്‍ കിഷന്‍(19 പന്തില്‍ 28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(15 പന്തില്‍ 19), ഹര്‍ദ്ദിക് പാണ്ഡ്യയും(10 പന്തില്‍ 13), കീറോണ്‍ പൊള്ളാര്‍ഡും(9 പന്തില്‍ 7), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 7) നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിൽ ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി കോഹ്‍ലിയ്ക്കൊപ്പം ഇറക്കിയ ആര്‍സിബി 4.2 ഓവറില്‍ 36 റണ്‍സാണ് നേടിയത്.
രജത് പടിദാറും വേഗത്തില്‍ പുറത്തായപ്പോള്‍ 46/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ട് 52 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചുവെങ്കിലും കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.
33 റണ്‍സാണ് കോഹ്‍ലി നേടിയത്. അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്വെല്ലിനെയും(39) ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂര്‍ 106/5 എന്ന നിലയിലായി 15 ഓവറില്‍.
ഡാന്‍ ക്രിസ്റ്റ്യന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 19 റണ്‍സായി മാറി. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ കൈല്‍ ജാമിസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12 റണ്‍സ് പിറന്നതോടെ ലക്ഷ്യം അവസാന ഓവറില്‍ 7 ആയി മാറി.
ഓവറിലെ 2 പന്ത് അവശേഷിക്കുമ്ബോള്‍ 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടായി മാറി. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി ആര്‍സിബി 2 വിക്കറ്റ് വിജയം നേടി.