play-sharp-fill
മര്യാദയ്ക്ക് നിന്നില്ലെങ്കിൽ തൂക്കിയെടുത്ത് വെളിയിലിടും: ഗുണ്ടായിസവും കഞ്ചാവ് കച്ചവടവുമായി നടന്ന ആർപ്പൂക്കര സ്വദേശിയെ ജില്ലാ പൊലീസ് നാട് കടത്തി: ഗുണ്ടകൾക്കെതിരെ ജില്ല പൊലീസ് നടപടി കടുപ്പിക്കുന്നു

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ തൂക്കിയെടുത്ത് വെളിയിലിടും: ഗുണ്ടായിസവും കഞ്ചാവ് കച്ചവടവുമായി നടന്ന ആർപ്പൂക്കര സ്വദേശിയെ ജില്ലാ പൊലീസ് നാട് കടത്തി: ഗുണ്ടകൾക്കെതിരെ ജില്ല പൊലീസ് നടപടി കടുപ്പിക്കുന്നു

ക്രൈം ഡെസ്ക്

കോട്ടയം : ഗുണ്ടായിസവും കഞ്ചാവ് കച്ചവടവുമായി ജില്ലയിൽ കറങ്ങി നടന്ന മാഫിയ ഗുണ്ടാ സംഘത്തെ ചെവിയ്ക്ക് പിടിച്ച് തൂക്കിയെടുത്ത് ജില്ലയ്ക്ക് പുറത്തിട്ട് ജില്ലാ പൊലീസ്. ഒരാഴ്ചയ്ക്കിടെ നാലാമത്തെ ഗുണ്ടയെയാണ് ജില്ലയിൽ നിന്നും നാട് കടത്തുന്നത്.

ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആര്‍പ്പൂക്കര വെട്ടൂര്‍കവല ചിറക്കല്‍താഴെ വീട്ടിൽ കെന്‍സ് സാബുവിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്.
ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിര താമസക്കാരനാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ജില്ലയിൽ വധശ്രമം, ലഹരി മരുന്ന് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് കെന്‍സ് സാബുവിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തിയത്.

ജില്ലയിലെ ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കുറവിലങ്ങാട്, ചിങ്ങവനം എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ദേഹോപദ്രവം, വധശ്രമം, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുക എന്നിവയ്ക്കടക്കം ഇയാൾക്കെതിരെ കേസുണ്ട്.

ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുരുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.

ഒരാഴ്ച മുൻപ് നിരവധി കേസ്സുകളിൽ പ്രതികളായ പെരുമ്പായിക്കാട് വില്ലേജ് മുടിയൂർക്കര കരയിൽ എസ്.എൻ.ഡി.പിയ്ക്ക് സമീപം കുന്നുകാലായിൽ വീട്ടിൽ പ്രദീപ് ( പാണ്ടൻ പ്രദീപ് ), അതിരമ്പുഴ മാന്നാനം അമലഗിരി ഭാഗത്ത് ഗ്രേസ് കോട്ടേജില്‍ സിബി.ജി.ജോണ്‍ (അമ്മഞ്ചേരി സിബി) , ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർ ടോമി ജോസഫ് എന്നിവരെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്.