video
play-sharp-fill

അവരുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കാൻ പോലും പോകരുത് ; ട്രെയിനിന്റെ കക്കൂസിൽ തെറി എഴുതി വയ്ക്കുന്ന മാനസിക രോഗികളെ അവഗണിക്കുന്നതുപോലെ അവഗണിക്കണം : ജാനകിയ്ക്കും നവീനും പിൻതുണയുമായി മന്ത്രി വി.എസ് സുനിൽകുമാർ

അവരുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കാൻ പോലും പോകരുത് ; ട്രെയിനിന്റെ കക്കൂസിൽ തെറി എഴുതി വയ്ക്കുന്ന മാനസിക രോഗികളെ അവഗണിക്കുന്നതുപോലെ അവഗണിക്കണം : ജാനകിയ്ക്കും നവീനും പിൻതുണയുമായി മന്ത്രി വി.എസ് സുനിൽകുമാർ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഒന്നിച്ച് ഡാൻസ് കളിച്ചതിന്റെ പേരിൽ മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയ്ക്കും നവീനുമെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ പ്രതികരിച്ച് മന്ത്രി വിഎസ് സുനിൽ കുമാർ രംഗത്ത്.

നമ്മൾ വീഡിയോ കാണുമ്പോൾ ആഹ്ലാദിക്കുന്നു. എന്നാൽ വർഗീയ വാദികൾ അവരുടെ മതമാണ് കാണുന്നതെന്നും സുനിൽ കുമാർ വ്യക്തമാക്കി. ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ വിദ്വേഷ പ്രചരണം നടത്തുന്നവരെയും അവഗണിക്കണമെന്നും സുനിൽ കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിൽ കുമാറിന്റെ വാക്കുകളിങ്ങനെ

ഇവരുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കാൻ പോലും പോകരുത്. അവർ സമൂഹത്തിൽ വിഷം കലർത്തുന്ന സാമൂഹിക വിരുദ്ധരായിട്ടുള്ള ആളുകളാണ്. നമ്മുടെ ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന ആളുകൾ ഉണ്ടല്ലോ ആ മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരും.

കുട്ടികൾക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അവർ ഒരുമിച്ച് പഠിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നവരാണ്. നമ്മൾ വീഡിയോ കാണുമ്പോൾ ആഹ്ലാദിക്കുന്നു. എന്നാൽ വർഗീയ വാദികൾ അവരുടെ മതമാണ് കാണുന്നത്.വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല.