രണ്ട് വയസ്സുകാരിയെ പതിന്നാലുകാരന്‍ പീഡിപ്പിച്ചു; സംസാര വൈകല്യമുള്ള കൗമാരക്കാരന്‍ പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് വയസുകാരിയെ പതിനാലുകാരന്‍ ക്രൂരമായി പീഡിപ്പിച്ചു. ഗാസിയാബാദിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. സംസാര വൈകല്യമുള്ള കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

പീഡനത്തിനിരയായ രണ്ട് വയസ്സുകാരി ഗുരുതര പരിക്കുകളോടെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. ടെറസില്‍ കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പതിന്നാലുകാരന്‍ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ നിലവിളി കേട്ട് മാതാവും മുത്തശ്ശനും ടെറസില്‍ ഓടിയെത്തി. എന്നാല്‍ വെട്ടിച്ച് പ്രതിയായ കൗമാരക്കാരന്‍ ഇവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു.