play-sharp-fill
കൂരോപ്പട പഞ്ചായത്ത് ഭരണം കോൺഗ്രസ്സിന്

കൂരോപ്പട പഞ്ചായത്ത് ഭരണം കോൺഗ്രസ്സിന്

സ്വന്തം ലേഖകൻ

കൂരോപ്പട: കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ സി.എം. മത്തായി തിരഞ്ഞെടുക്കപ്പെട്ടു. യൂ.ഡി.എഫിലെ സി.എം. മത്തായിക്ക് പത്ത് വോട്ടുകളും ഇടത് സ്ഥാനാർത്ഥി പി.എസ്.സുജാതക്ക് നാല് വോട്ടുകളും ലഭിച്ചു.ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.കോൺഗ്രസിന്റെ ഏഴ് അംഗങ്ങളും കേരള കോൺഗ്രസ് (എം) അംഗവും സ്വതന്ത്ര അംഗവും സി.എസ്.ഡി.എസ്.അംഗവും സി.എം. മത്തായിക്ക് വോട്ട് ചെയ്തു. അഞ്ച് ഇടത് അംഗങ്ങളിൽ അക്രമ കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതി ഒളിവിൽ പോയ സി.പി.എം.അംഗം നിതീഷ് മോൻ വോട്ട് ചെയ്യാൻ എത്തിയില്ല. തിരഞ്ഞെടുപ്പ് യോഗത്തിൽ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സണ്ണി ജോർജ് വരണാധികാരിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞ് പുതുശ്ശേരി ഭരണകക്ഷിയായ കോൺഗ്രസിലെ ധാരണയെത്തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒന്നാം വാർഡ് അംഗമായ കോൺഗ്രസിലെ സി.എം. മത്തായി (തങ്കച്ചായൻ) കൂരോപ്പടയിലെ സീനിയർ കോൺഗ്രസ് നേതാവാണ്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്നു.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാ സുരേഷ് അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരിൽ, വൈസ് പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യൂ, കുഞ്ഞ് പുതുശ്ശേരി, കെ.കെ.അപ്പുക്കുട്ടൻ നായർ ,വി.എ.പുരുഷോത്തമൻ നായർ , ഒ.സി. ജേക്കബ്, എം.പി.അന്ത്രയോസ്, റ്റി.എം.ജോർജ്, ഫിലിപ്പ് തകിടിയിൽ, വി.എ.പത്മനാഭൻ നായർ, ഗോപി ഉല്ലാസ്, റ്റി.എം.ആൻറണി, എ.സി.പ്രസന്നൻ, സി.എ.മാത്യൂ, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, പഞ്ചായത്ത് സെക്രട്ടി മിനി മുരളി തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.എം. മത്തായി മറുപടി പ്രസംഗവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group