മമ്മൂക്കയുടെ മുന്നില്‍ ഞാന്‍ മസില് പെരുപ്പിക്കുമ്പോള്‍ എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു; കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു; കാന്‍സര്‍ അതിജീവനം തുറന്ന് പറഞ്ഞ് നടന്‍ സുധീര്‍
സ്വന്തം ലേഖകന്‍
കൊച്ചി: കാന്‍സറിനെ അതിജീവനം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുധീര്‍.
കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധീര്‍. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍.
മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നും എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്‌തെന്നും സുധീര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധീറിന്റെ കുറിപ്പ്;
ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ്ങ് എന്റെ പാഷന്‍ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍പണി തന്നു.ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി.
കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് സ്റ്റിച്ച് എടുത്തു.
കീമോതെറാപ്പി തുടങ്ങി. . മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തുഎല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകന്‍ മനുപോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ
മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസില്‍’ എന്ന് പറഞ്ഞ് ഞാന്‍ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.’- സുധീര്‍ പറയുന്നു.