കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് വോട്ട് ചെയ്യാനെത്തി; 230ല്‍ അധികം വോട്ടര്‍മാരും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട ഗതികേടില്‍
സ്വന്തം ലേഖകന്‍
കൊട്ടിയം : കോവിഡ് രോഗിയായ വയോധിക ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി.
ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് 72കാരിയായ കോവിഡ് രോഗി വോട്ട് ചെയ്യാന്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാര്‍ച്ച് 28-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു.
ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും ഇവര്‍ നിയന്ത്രണം ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന്, പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷമാണ് വോട്ടിങ് പ്രക്രിയ തുടര്‍ന്നത്.
നിലവില്‍ 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയാണ്.
വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമനമ്പര്‍ പരിശോധിച്ച് വോട്ടു ചെയ്തവരുടെ മേല്‍വിലാസം കണ്ടെത്തി ഇവരെയും ക്വാറന്റൈനിലാക്കും. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പോലീസിന് പരാതി നല്‍കി.