മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറും ഇടത്തോട്ട്: ഗൾഫിലെ ജോലി പോയി തിരികെയെത്തിയ കൃഷ്ണകുമാറും പിണറായിക്ക് പിൻതുണയുമായി രംഗത്ത്
തേർഡ് ഐ ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഗൾഫിലെ ജോലി കളഞ്ഞയാൾ ഒടുവിൽ പിണറായിക്ക് പിൻതുണയുമായി രംഗത്ത്.
കോതമംഗലത്ത് ഇദ്ദേഹം ആന്റണി ജോണിന് വോട്ടുചെയ്തു. പിണറായിയെ തെറി പറഞ്ഞതിന് പ്രായശ്ചിത്വം പോലെയാണ് കൃഷ്ണകുമാറിന് ഈ വോട്ട്. ജോലി നഷ്ടമായി തിരിച്ചുനാട്ടിലെത്തിയ കൃഷ്ണകുമാറിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോവുകയും, നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവിതം ദുരിതപൂര്‍ണമാവുകയും, കടുത്ത മാനസിക വിഷമത്തില്‍ ആവുകയും ചെയ്തു. ഒരുതരം ഊരുവിലക്കിന്റെ പീഡനം.
വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന കൃഷ്ണകുമാര്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ എവരുമായി സൗഹൃദം പുലര്‍ത്തി വന്ന ആളായിരുന്നു. അബുദാബി ആസ്ഥാനമായ എണ്ണകമ്ബനിയില്‍ ജോലി ചെയ്യവേയാണ് ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടാകുന്നത്. മദ്യലഹരിയില്‍, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫേസ്‌ബുക് ലൈവിലൂടെയാണു കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്. താന്‍ പഴയ ആര്‍എസ്‌എസുകാരനാണെന്നും ദുബായിലെ ജോലി രാജിവച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്കു വരികയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ നിരവധിപ്പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കമ്ബനി ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ജോലി പോയി നാട്ടിലേക്കു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാള്‍ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലുക്ക്‌ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോതമംഗലം സ്വദേശിയായ ഇയാളെ ഫെസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്ബനി ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്‍ ഡല്‍ഹി വഴി യാത്ര ചെയ്യാന്‍ പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാള്‍ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്‍ കമ്ബനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്ബനി ഇയാള്‍ക്കു ഡല്‍ഹിയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം ട്രെയിന്‍ മാര്‍ഗമാണ് ഇയാളെ കൊച്ചിയിലേക്കു കൊണ്ടുവന്നത്. ഏതായാലും തിരഞ്ഞെടുപ്പ് വന്നതോടെ തന്റെ ഒറ്റപ്പെടലിന് പരിഹാരമാകുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ.