ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരിമാറ്റിയില്ല ; വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരിമാറ്റിയില്ല ; വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇരട്ടവോട്ടുള്ളയാളുടെ വോട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയത്.

ഹെൽമെറ്റ് ധരിച്ച് എത്തിയ ഇയാളോട് അത് ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരാൻ തയ്യാറാകാതെ വപ്പോഴാണ് ഇയാളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ കളർകോട് എൽ പി എസിലെ 67ആം നമ്പർ ബൂതിൽ ആയിരുന്നു സംഭവം. അതേസമയം കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73 ൽ വോട് മാറി ചെയ്തതിന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വോട്ടേഴ്‌സ് ഹെൽപ് ആപ് വഴി ഡൗൺലോഡ് ചെയ്ത സ്ലിപ് മാറിപ്പോയതാണ് സംഭവം.

ഇതോടെ യഥാർഥ വോട്ടർക്ക് ഇവിടെ വോട് ചെയ്യാൻ സാധിക്കാതെ വരികെയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആകെ 2,74,46,039 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുമ്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771 ആണ്.