കൈപ്പത്തി ചിഹ്നത്തില്‍ ചെയ്ത വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി; വോട്ടെടുപ്പ് താല്ക്കാലികമായി നിര്‍ത്തിവച്ചു
സ്വന്തം ലേഖകന്‍
കല്‍പറ്റ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഗുരുതര പിഴവിന് സാക്ഷ്യം വഹിച്ച് കല്‍പ്പറ്റ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി ഇവിടെ പരാതി ഉയര്‍ന്നു.
വയനാട് കല്‍പ്പറ്റ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇതില്‍ രണ്ട് പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്. ഗുരുതരമായ പിഴവ് സംഭവിച്ചതിനെത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിയുമായി എത്തി.
പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്‍സാരിയ കോംപ്ലക്‌സിലെ വോടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0
Tags :