നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; പിടികൂടിയത് കൈയ്യിലെ മഷി മായ്ക്കുന്നതിനിടെ; തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തി; ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് വ്യാപകമെന്ന ആരോപണം സത്യമോ?
സ്വന്തം ലേഖകന്‍
തൊടുപുഴ: നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അതിര്‍ത്തികളായ കമ്പംമേട്, ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്ക്‌പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ച് കര്‍ശന നിരീക്ഷണം നടത്തുകയാണ്.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോണ്‍ഗ്രസും ബി.ജെ.പിയും നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.