ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കിവിട്ടു. ശിവപുരം സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം.

പോളിംഗ് ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. ബൂത്തിലെത്തിയ ധർമജനെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വോട്ടെടുപ്പിനിടയിൽ കൂടുതൽ പ്രശ്‌നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ സംഭവത്തിൽ പ്രതികരിച്ച് വ്യക്തമാക്കി. അതേസമയം പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും ബൂത്ത് സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എൽ.ഡി.എഫിന്റെ കോട്ടയായ ബാലുശേരിയിലാണ് ധർമജൻ ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപ് തന്നെ ധർമജൻ പ്രചരണ രംഗത്ത് സജീവമായിരുന്നു.