play-sharp-fill
മൊറട്ടോറിയം കാലത്ത് തിരിച്ചടവ് മുടങ്ങിയെങ്കില്‍ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും; തിരിച്ചടവ് സാവകാശം തേടിയവരുടെ വായ്പാ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് കൈമാറി ബാങ്കുകള്‍; വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ലോണുകള്‍ നല്‍കില്ലെന്ന് ബാങ്കുകള്‍; പ്രതിസന്ധിയിലായത് ഇടത്തരക്കാര്‍; കോവിഡ് എന്ന മഹാമാരി വരുത്തിവച്ച വിന

മൊറട്ടോറിയം കാലത്ത് തിരിച്ചടവ് മുടങ്ങിയെങ്കില്‍ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും; തിരിച്ചടവ് സാവകാശം തേടിയവരുടെ വായ്പാ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് കൈമാറി ബാങ്കുകള്‍; വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ലോണുകള്‍ നല്‍കില്ലെന്ന് ബാങ്കുകള്‍; പ്രതിസന്ധിയിലായത് ഇടത്തരക്കാര്‍; കോവിഡ് എന്ന മഹാമാരി വരുത്തിവച്ച വിന

സ്വന്തം ലേഖകൻ

കൊച്ചി : ലോക്ഡൗൺ കാലത്തെ മൊറട്ടോറിയം സംബന്ധിച്ച കോടതി വിധി ബാങ്കുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കും. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വായ്പ തിരിച്ചടവുകൾക്കു സാവകാശം നൽകുകയായിരുന്നു മൊറട്ടോറിയത്തിൽ. മൊറട്ടോറിയം പ്രകാരം വായ്പതിരിച്ചടവിൽ സാവകാശം തേടിയവരുടെ വായ്പാവിവരങ്ങൾ ക്രെഡിറ്റ് സ്‌കോർ തയാറാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്കു പല ബാങ്കുകളും കൈമാറിക്കഴിഞ്ഞു.

 

ഭാവിയിൽ എടുക്കാൻ സാദ്ധ്യതയുള്ള വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കും എന്ന് മുൻകാല സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്ന രീതിയിലാണ് ക്രെഡിറ്റ് സ്കോർ തയാറാക്കുന്നത്. അപ്പോൾ മൊറട്ടോറിയം കാലത്തു തിരിച്ചടവിൽ കാലതാമസം ഉൾപ്പെടെയുള്ളവ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്ഥിരവരുമാനവും തിരിച്ചടയ്ക്കാനുള്ള മനസ്സും ഉള്ളവർക്കു മാത്രം വായ്പകൾ അനുവദിക്കാൻ ബാങ്കുകൾ നിർബന്ധിതരാകും.

 

മൊറട്ടോറിയം കാലത്തെ പലിശ മൊത്തത്തിൽ എഴുതിത്തള്ളാൻ ആകില്ലെന്നും പലിശയ്ക്കു പലിശയായോ പിഴപ്പലിശയായോ തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നുമാണ് കോടതി വിധി. എല്ലാ വായ്പകൾക്കും ഇതു ബാധകമാണ്.

 

തിരിച്ചടവിൽ വീഴ്ച വന്ന വായ്പകളെ എൻപിഎ അഥവാ നിഷ്ക്രിയ ആസ്തികളായി തരം തിരിക്കുന്ന നടപടികൾക്കുണ്ടായിരുന്ന സ്റ്റേ നീക്കം ചെയ്തിരുന്നു.

 

 

നിലവിലുണ്ടായിരുന്ന വായ്പകളുടെ ഇനിയുള്ള തിരിച്ചടവ്, വരുമാനങ്ങൾക്കുണ്ടായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചിട്ടപ്പെടുത്തി വാങ്ങുന്നതിനാണു പുനഃക്രമീകരണം എന്നു പറയുന്നത്. ഇതിനായുള്ള കാലാവധി പല ബാങ്കുകൾക്കും 2020 ഡിസംബർ 31 അഥവാ 2021 മാർച്ച് 31 ആയിരുന്നു. 2020 മാർച്ച് 1ന്റെ കണക്കുപ്രകാരം 30 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തിയിട്ടില്ലാതിരുന്ന വായ്പകളാണ് ഇത്തരത്തിൽ ചിട്ടപ്പെടുത്തുന്നത്. ഇവിടെയും തിരഞ്ഞെടുത്ത വായ്പക്കാരുടെ വിവരങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കും.

 

മൊറട്ടോറിയവും പുനഃക്രമീകരണവും ഉപയോഗപ്പെടുത്തിയവരുടേതും അല്ലാത്തവരുടേതുമായ, തിരിച്ചടയ്ക്കാൻ വീഴ്ച വന്ന വായ്പകൾ തിരികെപ്പിടിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ബാങ്കുകൾ ശക്തമാക്കുന്നത്തോടെ സാധാരണക്കാർ കുഴയും.

 

തിരിച്ചടവു സ്വഭാവം സംശയത്തിൽ ആയവരുടെയും ക്രെഡിറ്റ് സ്കോർ കുത്തനെ ഇടിഞ്ഞവരുടെയും എണ്ണം ഇതോടെ ഉയരും. പുതുതായി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, മൊറട്ടോറിയം എടുത്തിരുന്നു, പുനഃക്രമീകരിച്ചിരുന്നു എന്നൊക്കെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ കാരണം ബാങ്കുകാർ വായ്പ നിഷേധിക്കും.

വായ്പ അനുവദിച്ചാൽത്തന്നെ ഉയർന്ന പലിശയോ അധിക ജാമ്യമോ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടാകും.

 

കോവിഡ് പ്രതിസന്ധി മാറി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ കൂടുതൽ വായ്പകൾ ആവശ്യമായി വരുമ്പോൾ ക്രെഡിറ്റ് സ്കോർ തടസ്സമാകുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത്.

Tags :