video
play-sharp-fill

ശോഭയുടെ ഇന്നോവയുടെ കണക്ക് കുരുക്കാവും..! കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കുരുക്കിലേയ്ക്ക്: സ്ഥാനാർത്ഥിയ്‌ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി; സത്യവാങ്ങ് മൂലത്തിൽ തെറ്റായ വിവരം നൽകിയതായി കണ്ടെത്തി

ശോഭയുടെ ഇന്നോവയുടെ കണക്ക് കുരുക്കാവും..! കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കുരുക്കിലേയ്ക്ക്: സ്ഥാനാർത്ഥിയ്‌ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി; സത്യവാങ്ങ് മൂലത്തിൽ തെറ്റായ വിവരം നൽകിയതായി കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കഴക്കൂട്ടം: നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മിഷനിലാണ് ഇപ്പോൾ ശോഭയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ശോഭയുടെ ഇന്നോവയാണ് ഇപ്പോൾ ഇവർക്കു കുരുക്കായി മാറിയിരിക്കുന്നത്.

നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ കൊടകര വില്ലേജിൽ 917/പിടി 1 സർവേ നമ്പറിൽപ്പെടുന്ന 0.239 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി രൊക്കം പണമായി നൽകി വാങ്ങിയെന്നും സത്യവാങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്.

2020-21 സാമ്പത്തികവർഷത്തെ ആകെ വരുമാനം 50,000 രൂപയെന്നും അതിന് മുമ്പുള്ള നാല് വർഷങ്ങളിൽ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം വിലവരുന്ന വസ്തുവാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു.

മാത്രമല്ല 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്ന ശോഭ ഇതിന്റെ വരുമാന ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.