play-sharp-fill
നാദാപുരത്തെ 15കാരന്റെ മരണം :വിദ്യാർത്ഥിയെ ചിലർ മർദ്ദിക്കുന്നതും സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും പുറത്ത് ; വഴിത്തിരിവുണ്ടായിരിക്കുന്നത് പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ

നാദാപുരത്തെ 15കാരന്റെ മരണം :വിദ്യാർത്ഥിയെ ചിലർ മർദ്ദിക്കുന്നതും സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും പുറത്ത് ; വഴിത്തിരിവുണ്ടായിരിക്കുന്നത് പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ നാദാപുരത്തെ 15കാരന്റെ മരണത്തിൽ വഴിത്തിരിവ്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരിച്ച സംഭവത്തിലാണ് നിർണ്ണായകമായ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

അസീസിനെ ചിലർ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാർ രാത്രി വീടു വളഞ്ഞു. അസീസിനെ സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മെയ് 17 നാണ് അസീസ് മരണപ്പെടുന്നത്. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ വിദേശത്താണ്. പുതിയ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. നിർണ്ണായകമായ വിവരങ്ങൾ പുറത്ത് വന്നതോടെ വീട്ടുകാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടിയേറ്റതിനെ തുടർന്നാണ് അസീസിന്റെ മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചിരുന്നു. എന്നാൽ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിക്കുകയായിരുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്‌സി ഡ്രൈവർ അഷറഫിന്റെ മകനാണ് അബ്ദുൽ അസീസ്. അസീസിനെ അടിച്ചു കൊലപ്പെടുത്തിയവരെയും വീഡിയോ ചിത്രീകരിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.