കേന്ദ്ര ഏജന്‍സികളുടെ സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലം; യുഡിഎഫിന് 92 മുതല്‍ 102 സീറ്റുകള്‍ വരെ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ക്കും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമായി സാമ്യം; ശോഭയും സുരേന്ദ്രനും ജയിക്കും; ജോസും മുകേഷും സ്വരാജും ജലീലും ഗണേശും കുമ്മനവും തോല്‍ക്കും; മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടും
സ്വന്തം ലേഖകന്‍
പത്തനംതിട്ട: യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ഇതിന് സാമ്യമുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വന്‍ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക. അടുത്ത കാലത്ത് സ്വര്‍ണകടത്ത്, സ്പ്രിങ്ളര്‍, ലൈഫ് മിഷന് ഭവന നിര്‍മ്മാണ അഴിമതി, കിഫ്ബി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യു.ഡി.എഫ് ഉയര്‍ത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആഴക്കടല്‍ മത്സ്യബന്ധന വിഷയമാണെന്നും കണ്ടെത്തലുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നരയാഴ്ച്ച മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു.ഡി.എഫിന് 75-84 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നു. ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതായി പുതിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിഷയം തീരദേശത്തെ ആകെ ഇളക്കി മറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരേ കൊല്ലം ജില്ല അടക്കമുള്ള തീരദേശ മേഖലയില്‍ ജനവികാരം ശക്തമാണ്.
നടന് മുകേഷ് (കൊല്ലം), പി.വി. അന്‍വര്‍ (നിലമ്ബൂര്‍), ഇ.ശ്രീധരന് (പാലക്കാട്), കുമ്മനം രാജശേഖരന് (നേമം), മന്ത്രി കെ.ടി. ജലീല്‍ (തവനൂര്‍), കെ. ഗണേശ് കുമാര്‍(പത്തനാപുരം), ജോസ് കെ. മാണി (പാലാ), എം. സ്വരാജ് (തൃപ്പൂണിത്തുറ) എന്നിവര്‍ പരാജയപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നേമത്ത് കുമ്മനം രാജശേഖരന് പരാജയപ്പെടും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്ക് മൂന്നാം സ്ഥാനം മാത്രം. മെട്രോമാന് ഇ. ശ്രീധരന് മത്സരിക്കുന്ന പാലക്കാട്ടും ബിജെപിക്ക് പ്രതീക്ഷയില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ജയിക്കും. എല്‍.ഡി.എഫിന് മൂന്നാം സ്ഥാനം. കഴക്കൂട്ടത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വിജയിക്കും. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും തുടങ്ങിയ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.