video
play-sharp-fill

വോട്ടല്ലേ, പാഴാവരുതല്ലോ…..! കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി ഉദ്യേഗസ്ഥരെത്തി, കറുപ്പന്റെ ഒരു വോട്ടിനായി

വോട്ടല്ലേ, പാഴാവരുതല്ലോ…..! കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി ഉദ്യേഗസ്ഥരെത്തി, കറുപ്പന്റെ ഒരു വോട്ടിനായി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ദുർഘടം പിടിച്ച കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി പോളിങ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതിയിലെ ആനമട ബൂത്തിലെ വോട്ടറായ കറുപ്പന്റെ വീട്ടിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തപാൽ വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ സംഘം കറുപ്പനെ തേടി വീട്ടിലെത്തിയത്.

പാലക്കാട് ജില്ലയിലെ വനത്തോടുചേർന്നുള്ള നെല്ലിയാമ്പതി ആനമട ബൂത്തിലെ വോട്ടറാണ് കറുപ്പ്. കറുപ്പ ന് 80 വയസ് കഴിഞ്ഞതിനാൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പത്യേക തപാൽ വോട്ട് അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടംതൊഴിലാളികൾ മാത്രമാണ് ഈ ബൂത്തിൽ വോട്ടർമാരായി ഉള്ളത്. ഇതിൽ തപാൽ വോട്ട് ഉള്ളതാവട്ടെ കറുപ്പന് മാത്രവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി പി.കെ ബിജുവിന് ഒരു വോട്ടുപോലും കിട്ടാത്ത ബൂത്ത് കൂടിയാണിത്.

പോളിങ് ഓഫിസർ രാധിക, പോളിങ് അസിസ്റ്റന്റ് പി.തനൂജ, മൈക്രോ ഒബ്‌സർവർ സച്ചിൻ, സിവിൽ പൊലിസ് ഓഫിസർ കെ.എസ് രമേഷ്, ഡ്രൈവർ സുബിൻ എന്നിവരടങ്ങുന്ന സംഘമാണ് തപാൽ വോട്ട് ശേഖരണത്തിനായി കറുപ്പന്റെ വീട്ടിലെത്തിയത്.