play-sharp-fill
കോട്ടയത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കും : അനിൽകുമാർ

കോട്ടയത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കും : അനിൽകുമാർ

സ്വന്തം ലേഖകൻ

കോട്ടയം : ഇടതു തരംഗം അലയടിക്കുന്ന പോരാട്ടക്കളത്തിൽ ജനസമ്മതിയുടെ കരുത്തുമായി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ നൂറുമേനി വിജയം ഉറപ്പിക്കുന്നു. നദീ സംയോജന പദ്ധതിയുമായി മണ്ഡലത്തിലെ ഓരോ നാട്ടുവഴികളും നടന്നു ഓരോ സാധാരണക്കാരനും തൊട്ടറിയാവുന്ന, പൊതുരംഗത്തും വ്യക്തി ജീവിതത്തിലും കറപുരളാത്തയാളെന്ന നിലയിലും ജനം അനിൽകുമാറിൽ വിശ്വാസം അർപ്പിക്കുന്നു.


കുടിവെള്ള ക്ഷാമത്തിനും നഗരവികസനത്തിനും തൊഴിൽമേഖല ശക്തിപ്പെടുത്തുന്നതിനുമായി അനിൽകുമാർ അവതരിപ്പിച്ചിരുക്കുന്ന വികസനരേഖയിൽ ജനങ്ങൾ പൂർണ തൃപ്തരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പാച്ചിറ ക്നാനായ കാത്തലിക് പള്ളിയിൽ പെസഹാവ്യാഴ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്കൊപ്പം ചിലവഴിച്ച ശേഷം, ജഡ്ജി ആറായിരത്തിൽ നിന്നും ബോട്ടിലൂടെയുള്ള പര്യടനമാരംഭിച്ചു. മുണ്ടകത്തിൽക്കടവ്, വരമ്പിനകം, പൈപ്പറമ്പ്, നാടൻകാരി ഭാഗങ്ങളിലൂടെയുള്ള ജലവഴിയിലൂടെ കാത്തുനിന്ന അമ്മമാരുടെയും യുവാക്കളുടെയും സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊടിമതയിൽ സമാപിച്ചു.

എന്നും തൊഴിലാളിപക്ഷത്തു അവരുടെ ശബ്ദമായി അവരിലൊരാളായി നിൽക്കുന്ന അനിൽകുമാർ എംആർഎഫിലെത്തയപ്പോൾ നൂറോളം തൊഴിലകൾ രക്തഹാരമണിയിച്ചു സ്വീകരിച്ചു. തുടർന്ന് അഭിഭാഷകരുടെ സംഘടനയായ എഐഎൽയുവിന്റെ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ.സുരേന്ദ്രനാഥ്, അഡ്വ.കെ ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വ.അശോക് ചെറിയാൻ, അഡ്വ. അജിതൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഹൈകോടതികളിലെയും മറ്റു ജില്ലാകോടതികളിലെയും ഇരുനൂറില്പരം അഭിഭാഷകർ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ അനിൽകുമാറിനായി പ്രചാരണം നടത്തി.

കോട്ടയത്തെ ഉൾനാടൻ ഗ്രാമീണ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിലും കുടിവെള്ള ക്ഷാമത്തിനും വലത് മുന്നണി ഒന്നും ചെയ്തില്ലെന്ന് അനിൽകുമാർ പറഞ്ഞു. കേരള സർക്കാർ രണ്ടാം കുട്ടനാട് പാക്കേജിലുൾപ്പെടുത്തി കിഫ്ബിയിലൂടെ വേമ്പനാട് കായൽ നവീകരിച്ചു കായലിനു ചുറ്റും റോഡ് കൂടി നിർമിക്കുന്നതോടെ കോട്ടയത്തിന്റെ ടൂറിസം മേഖലക്കാകെ പുത്തൻ ഉണർവേകും മാത്രമല്ല പ്രളയരഹിത കോട്ടയവും സാധ്യമാകും. ജലജീവൻ പദ്ധതി വിപുലപ്പെടുത്തികൊണ്ടു മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കും.

ആവശ്യമായ മുഴുവൻ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാക്കും. സദ്ഭരണത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി ഇടതു മുന്നണിക്ക് വോട്ട് ചെയ്യണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.