video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashആർപ്പൂക്കരയെ ഇളക്കിമറിച്ച് , തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫിൻ്റെ പടയോട്ടം: വിജയം പ്രിൻസ് ലൂക്കോസിനെന്ന് ഉറപ്പിച്ച് നാട്

ആർപ്പൂക്കരയെ ഇളക്കിമറിച്ച് , തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫിൻ്റെ പടയോട്ടം: വിജയം പ്രിൻസ് ലൂക്കോസിനെന്ന് ഉറപ്പിച്ച് നാട്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ആർപ്പൂക്കരെ ഇളക്കിമറിച്ച് തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. മണ്ഡലത്തിൽ ഉടനീളം വിജയത്തിൻ്റെ കാറ്റ് വീശിയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം പുരോഗമിക്കുന്നത്.

ഇന്നലെ ആർപ്പൂക്കരയിലും തിരുവാർപ്പിലുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. ഇവിടങ്ങളിൽ പരമാവധി വീടുകളിൽ നേരിട്ടെത്താനും സ്ഥാപനങ്ങളിൽ സന്ദർശനം നടത്താനുമായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. വീടുകളിൽ എത്തിയ സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കളും , ഷോളും അണിയിച്ചാണ് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലങ്ങളിലെ കുടുംബ യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം കുമരകത്ത് നടന്ന തിരഞ്ഞെടുപ്പ് അടയാള പ്രചാരണ ജാഥയിലും സ്ഥാനാർത്ഥി പങ്കെടുത്തു. ട്രാക്ടറിൽ കയറിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

ഇന്ന് കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമാകും

ഇന്നും നാളെയും കുടുംബ യോഗങ്ങളിലും ഭവന സന്ദർശനങ്ങളിലുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം നടക്കുക. വീടുകളിൽ നേരിട്ടെത്തി പരമാവധി ആളുകളെ നേരിൽ കാണുന്നതിനുള്ള രീതിയിലാണ് ഇന്ന് പ്രചാരണം ക്രമീകരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments