play-sharp-fill
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എം എൽ എമാരുടെ ശരാശരി വരുമാനം 90 ലക്ഷം; വരുമാനം വെളിപ്പെടുത്താത്ത എം എൽ എമാർ ഏറ്റവും കൂടുതൽ കേരളത്തിൽ

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എം എൽ എമാരുടെ ശരാശരി വരുമാനം 90 ലക്ഷം; വരുമാനം വെളിപ്പെടുത്താത്ത എം എൽ എമാർ ഏറ്റവും കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്രാഥമിക വിദ്യാഭ്യാസമുള്ള എംഎൽഎമാരുടെ ശരാശരി വരുമാനം 90 ലക്ഷമായിരിക്കേ ബിരുദവും, ബിരുദാനന്ദര ബിരുദവും ഉള്ള എംഎൽഎമാരുടെ വാർഷിക വരുമാനം ശരാശരി 21 ലക്ഷം രൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രോറ്റിക് റിഫോംസ് കണക്കുകൾ പുറത്തുവിട്ടു.
രാജ്യത്ത് ആകെയുള്ള 4086 എംഎൽഎമാരിൽ 941 പേർ ഇതുവരെ വാർഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനം വെളിപ്പെടുത്താത്തവരുടെ കൂട്ടത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. കേരളത്തിലെ 84 എംഎൽഎമാർ വാർഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎൽഎമാരുടെ ശരാശരി വാർഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.

കർണാടകയിലെ എം.നാഗരാജു ആണ് എംഎൽഎമാരിലെ ധനികരിൽ ഒന്നാമൻ. 157 കോടിയുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. കെ.മുരളീധരനാണ് കേരളത്തിൽ നിന്നുള്ള ധനികരായ എംഎൽഎമാരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാർഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടിഡിപി അംഗം യാമിനി ബാലയാണ് ഏറ്റവും പാവപ്പെട്ട എംഎൽഎ. 41,000 രൂപ മാത്രം വാർഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദൻ ഈ പട്ടികയിൽ പത്താം സ്ഥാനത്താണ്. കർണാടക എംഎൽഎമാരാണ് വാർഷിക വരുമാന ശരാശരിയിൽ രാജ്യത്ത് മുന്നിൽ 111.4 ലക്ഷം രൂപയാണ് എംഎൽഎമാരുടെ വരുമാനം. 63 അംഗങ്ങളുള്ള ഛത്തിസ്ഗഡ് നിയമസഭയാണ് വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയത്. 5.4 ലക്ഷമാണ് ഇവരുടെ വാർഷിക വരുമാനശരാശരി. 72 അംഗങ്ങളുള്ള ജാർഖണ്ഡാണ് തൊട്ടുപിന്നിൽ 7.4 ലക്ഷമാണ് ഇവരുടെ വാർഷിക വരുമാനശരാശരി. പുരുഷ എംഎൽഎമാരേക്കാൾ വരുമാനകുറവാണ് വനിത എംഎൽഎമാരുടേത്. പുരുഷ എംഎൽഎമാരുടെ വരുമാനശരാശരി 25.85 ആണെങ്കിൽ വനിതകളുടേത് 10.53 ലക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group