video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashകോട്ടയത്തിനിപ്പോൾ ഇടതു മനസ് : നാടെങ്ങും അനിൽകുമാറിന് വമ്പൻ വരവേൽപ്പ്

കോട്ടയത്തിനിപ്പോൾ ഇടതു മനസ് : നാടെങ്ങും അനിൽകുമാറിന് വമ്പൻ വരവേൽപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജനകീയസർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും കപട വികസനങ്ങൾക്കുമെതിരെ ജനജാഗ്രത ഉണർത്തിയും എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലാകെ തരംഗമാകുന്നു. തുടർഭരണത്തിലേറുന്ന എൽഡിഎഫ്‌ സർക്കാരിലൂടെ കോട്ടയത്തിന്റെ വികസനങ്ങൾ നടപ്പിലാക്കാനും രണ്ടാം പിണറായി സർക്കാരിന്റെ കരുതലിലേക്ക് കോട്ടയത്തെ ചേർത്തുനിർത്താനുമായി കോട്ടയത്ത് ഇടതുപക്ഷം ജയിക്കണം. തടിച്ചുകൂടിയ തൊഴിലാളികളോടും നാട്ടുകാരോടും ഇടതു മുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ അഭ്യർത്ഥന അതായിരുന്നു.

 

കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായ ചിങ്ങവനം, പള്ളം പ്രദേശത്തെ വീടുകൾ അനിൽകുമാർ സന്ദർശിച്ചു. കാലതാമസമില്ലാതെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്ന് വീട്ടുകാർക്ക് ഉറപ്പും നൽകി. ശേഷം രാവിലെ കാരമൂട്ടിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥാ ബുക്കാന, പന്നിമറ്റം, നിർമിതി കോളനി, പള്ളത്ത്ശ്ശേരി, ആക്കളം, പോളച്ചിറ, ലക്ഷംവീട്, പഞ്ചായത്ത്പറമ്പ്, ചിങ്ങവനം ചന്തക്കവല, എഫ്എസിറ്റി കടവ്, അറക്കൽ, വാലയിൽകടവ്, കരിമ്പുംകാലക്കടവ്, പാക്കിൽക്കവല, ലക്ഷംവീട്, കാക്കൂർ, ചെട്ടിക്കുന്നു, കണ്ണാടികടവ്, തച്ചൂകുന്ന്, കോടിമത, കുറ്റിക്കാട്ട് തുടങ്ങി മണ്ഡലത്തിലെ 34 കേന്ദ്രങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദിവൻകവലയിൽ സമാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ അഞ്ച് വര്‍ഷവും മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തി നാട്ടിൽ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനും സാധിച്ചു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് ഇടതുമുന്നണി ഇതുവരെ നടപ്പിലാക്കിയത്. പൊതു വിദ്യാലയങ്ങളും ആശുപത്രികളും ഉന്നത നിലവാരത്തിലെത്തിച്ചു. വിലക്കയറ്റം തടഞ്ഞു. റേഷന്‍ കടകള്‍ വഴി മുടക്കമില്ലാതെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് കേരളം അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്. അഴിമതി രഹിതമായ ഭരണമാണ് ഇടതുസർക്കാർ കാഴ്ചവച്ചതെന്നും അനിൽകുമാർ പറഞ്ഞു. നൂറോളം എൽഡിഎഫ്‌ പ്രവർത്തകർ അണിനിരന്ന ബൈക്ക്‌ റാലിയും വാദ്യമേളവും വെടിക്കെട്ടും സ്വീകരണയാത്രയ്‌ക്ക്‌ കൊഴുപ്പേകി.

 

സിപിഐഎം ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ വർഗീസ്, സിഐറ്റിയു ജില്ലാ കമ്മറ്റിയംഗങ്ങളായ സി.എൻ സത്യനേശൻ, റ്റി.എൻ. മനോജ്, സിപിഐ ജില്ലാ കമ്മറ്റിയംഗം കെ.രമേശ്, സിപിഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, കോൺഗ്രസ് എസ് സംസ്ഥാന സമിതിയംഗം പോൾസൺ പീറ്റർ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ഡി.ബെജു, എൻസിപി സംസ്ഥാന കമ്മറ്റിയംഗം പി.കെ ആനന്ദക്കുട്ടൻ, കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടാൻ തുടങ്ങിയവർ പ്രസംഗിച്ചു..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments