video
play-sharp-fill

ഇടതു സർക്കാർ പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചു: കെ.സി. ജോസഫ്

ഇടതു സർക്കാർ പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചു: കെ.സി. ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ അഞ്ചു വർഷം ഇടതുപക്ഷ സർക്കാർ കോട്ടയത്തെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചെന്ന് കെ.സി. ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിൽ നടത്തിയ വാഹന പര്യടനത്തിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം നിയോജകമണ്ഡലം വികസനം എന്താണെന്ന് അറിഞ്ഞത് തിരുവഞ്ചൂർ കോട്ടയത്തിന്റെ എം.എൽ.എ. ആയശേഷമാണെന്നും അതിന് തുടർച്ചയുണ്ടാകാൻ തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് മിഥുൻ ജി. അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, യൂജിൻ തോമസ്, ടി.സി. റോയി, വി.ടി. സോമൻകുട്ടി, കുര്യൻ പി. കുര്യൻ, സിബി ജോൺ, ബോബി ഏലിയാസ്, ജെനിൻ ഫിലിപ്പ്, എൻ. ജീവകുമാർ, രജനി സന്തോഷ്, മഞ്ജു എം. ചന്ദ്രൻ, സുരേഷ് ബാബു, ജോണി ജോസഫ്, ഷിബു ഏഴേപുഞ്ചേൽ, എസ്. രാജീവ്, എൻ.എസ്. ഹരിശ്ചന്ദ്രൻ, ലക്ഷമിനായർ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചകഴിഞ്ഞ് മുന്നിന് യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാഹനപര്യടനം നടത്തും. മൂലവട്ടം വൈ.എം.എ. റോഡ് മുത്തൻമാലിയിൽ യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.