video
play-sharp-fill

പാലായിൽ ലാബിലും ക്ഷേത്രത്തിലും മോഷണം: പൂട്ട്കുത്തിത്തുറന്ന് പണം കവർന്ന പ്രതി ദിവസങ്ങൾക്കകം പിടിയിൽ; പിടിയിലായത് ഇടുക്കി സ്വദേശി

പാലായിൽ ലാബിലും ക്ഷേത്രത്തിലും മോഷണം: പൂട്ട്കുത്തിത്തുറന്ന് പണം കവർന്ന പ്രതി ദിവസങ്ങൾക്കകം പിടിയിൽ; പിടിയിലായത് ഇടുക്കി സ്വദേശി

Spread the love

ക്രൈം ഡെസ്‌ക്

പാലാ: പാലായിൽ ലാബിലും ക്ഷേത്രത്തിലും പൂട്ട്കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി പൂച്ചപ്ര പാലൊന്നിൽ പ്രദീപ് കൃഷ്ണനെയാണ് പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ 24 ന് രാത്രിയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച വിവരവും സമ്മതിച്ചത്.

കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിംഗിനിടയിൽ ഹൈവേ പൊലീസ്, നിരവധി മോഷണ കേസിലെ പ്രതിയായ പ്രദീപിനെ കണ്ട് തിരിച്ചറിയുകയായിരുന്നു. തുടർന്നു, പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി ജില്ലയിലെ കാഞ്ഞാർ, ഇടുക്കി കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, ഏറ്റുമാനൂർ, അയർകുന്നം, പാലാ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിൽ പ്രദീപിന്റെ പേരിൽ നിരവധി മോഷണ കേസുകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 19 നാണ് പ്രദീപ് മുട്ടം ജയിലിൽ നിന്നുമിറങ്ങിയത്. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ സുനിൽ തോമസ്, എസ്.ഐ മാരായ ജോർജ് കെ.എസ്,സുരേഷ് കെ.ആർ, എ എസ് ഐ സുജിത്കുമാർ കെ.എസ്,സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ കുമാർ പി.എസ്, ഹരി പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.