
വിവാഹ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം ; മരിച്ചത് പരുമല സ്വദേശി
സ്വന്തം ലേഖകൻ
ആലപ്പുഴ :വിവാഹം ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വിനോദാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ചെങ്ങന്നൂർ കല്ലിശേരിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ഇടയിലാണ് സംഭവം .കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറാ സ്റ്റാൻ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിനോദ് താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
Third Eye News Live
0
Tags :