play-sharp-fill
ഉറപ്പുള്ള വികസനപ്രവർത്തങ്ങൾ ഉറപ്പുള്ള ആളിലൂടെ : ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു അനിൽകുമാർ മുന്നേറുന്നു

ഉറപ്പുള്ള വികസനപ്രവർത്തങ്ങൾ ഉറപ്പുള്ള ആളിലൂടെ : ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു അനിൽകുമാർ മുന്നേറുന്നു

സ്വന്തം ലേഖകൻ

കോട്ടയം : പരമാവധി സ്ഥലങ്ങളിൽ അതിവേഗമെത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ടർമാരുടെ മനസ് കീഴടക്കി അഡ്വ.കെ അനിൽകുമാർ പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. കോട്ടയത്തിന്റെ സമഗ്രവികസനത്തിനായി ഇടതുമുന്നണി പുറത്തിറക്കിയ വികസനരേഖയിലെ ഓരോ കാര്യങ്ങൾക്കും വലിയ സ്വീകാര്യതയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.


പനച്ചിക്കാട് പഞ്ചായത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തിയ അനിൽകുമാറിനെ വലിയ ആവേശത്തോടെയാണ് ഓരോ സ്ഥലത്തും സ്വീകരിച്ചത്. എല്ലായിടത്തും വീട്ടമ്മമാർ അടക്കമുള്ളവർ കാത്ത് നിന്നാണ് അനിൽകുമാറിനെ സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ തന്നെയാണ് അനിൽകുമാറിന് കരുത്തു പകരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം നദീ സംയോജന പദ്ധതിയിലൂടെ അദ്ദേഹം കാഴ്ചവെച്ച പ്രകടനം ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. രാവിലെ ചാന്നാനിക്കാട്, കണിയാന്മല, പരുത്തുംപാറ, പനച്ചിക്കാട്, കച്ചേരിക്കവല, പാറക്കുളം, വെള്ളുത്തുരുത്തി, നെല്ലിക്കൽ, പടിയറക്കടവ് , താന്നിമൂട്, മാളികകടവ് തുടങ്ങിയിടങ്ങളിലെ വീടുകൾ സന്ദർശിച്ചു.

ശേഷം പാറമ്പുഴ, മുട്ടമ്പലം, രാജമ്മക്കവല എന്നിവടങ്ങളിലെ മരണവീടുകളും സന്ദർശിച്ചു. തുടർന്ന് പൂവൻതുരുത്തു ഇന്ഡസ്ട്രിയൽ ഏരിയയിലെ സ്ഥാപനങ്ങൾ സന്ദർശിച്ചു തൊഴിലാളികൾക്കൊപ്പം അൽപ്പസമയം ചിലവഴിച്ച ശേഷം കേരള കോൺഗ്രസ് എം നേതൃയോഗത്തിൽ പങ്കെടുത്തു പിന്നീട് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു.

മണ്ഡലത്തിന്റെ വികസന മുരടിപ്പിനും നെറികേടിന്റെ രാഷ്ട്രീയത്തിനുമെതിരെയും സാധാരണ ജനത്തിന്റെ സമാധാനപരമായ ജീവിതത്തിനും ഇടതുമുന്നണി വിജയിക്കേണ്ടത് ആവശ്യമാണെന്നും. പതിറ്റാണ്ടായി യുഡിഎഫ് മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയും ചതിയും വാഗ്ദാന ലംഘനങ്ങളുമെല്ലാം പൊതുജനം മനസിലാക്കിയെന്നും, ഇടതുമുന്നണി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നും അനിൽകുമാർ പറഞ്ഞു.

ഇടതു മുന്നണിയുടെ വിജയത്തിനായി കുടുംബയോഗങ്ങളും, തൊഴിലാളി, യുവജന, വിദ്യാർത്ഥി കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും. മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അഭിമാനകരമായ വിജയം നേടുമെന്നും ഇടതുമുന്നണി നേതാക്കളയ അഡ്വ.വി.ബി ബിനു, റ്റി.ആർ രഘുനാഥൻ, എം.കെ പ്രഭാകരൻ എന്നിവർ അറിയിച്ചു.