video
play-sharp-fill

Tuesday, May 20, 2025
HomeCinemaലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് ഇച്ചാക്ക; ഈ സ്‌ക്രിപ്റ്റ് സിനിമയാക്കാന്‍ ലാലേട്ടനേ കഴിയൂ എന്ന്...

ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് ഇച്ചാക്ക; ഈ സ്‌ക്രിപ്റ്റ് സിനിമയാക്കാന്‍ ലാലേട്ടനേ കഴിയൂ എന്ന് പൃഥ്വിരാജ്; മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ഇന്ന് തുടക്കം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിച്ചു. മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ അതിഥികളായി എത്തിയ ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നു.മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു.

മോഹന്‍ലാലിന് പുതിയ സംരംഭത്തില്‍ എല്ലാവിത പിന്തുണയും ആശംസകളും താന്‍ അറിയിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍ എല്ലാവരും. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍്ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തതകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്..’ മമ്മൂട്ടി പറഞ്ഞു.

ചടങ്ങില്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജും സംസാരിച്ചു. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വി പറഞ്ഞത്. ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല. അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണ്. ലാലേട്ടന്‍ സംവിധാന രംഗത്തേക്ക് വരുന്നതിനൊപ്പം ജിജോ ചേട്ടനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. എന്നോട് ഒരിക്കല്‍ മണിരത്നം സര്‍ ജിജോ ചേട്ടന്‍ വളരെ മികച്ച ഒരു ഫിലിം മേക്കറാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായി്ച്ചിട്ടില്ല. പൃഥ്വിരാജ് പറഞ്ഞു.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments