കോട്ടയത്ത് അടിത്തറ ശക്തമാക്കി എൽ ഡി എഫ് ; വിജയമുറപ്പിച്ച് അനിൽകുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സംസ്ഥാനത്തെ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം.

കോൺഗ്രസിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന കോട്ടയത്ത് ജനപ്രിയനും കരുത്തനുമായ സ്ഥാനാർത്ഥിയെ ഇറക്കിയാണ് എൽ ഡി എഫ് പ്രതിരോധം തീർക്കുന്നത്. ഒരു പതിറ്റാണ്ടായി യൂ ഡി എഫ് ഭരിക്കുന്ന മണ്ഡലത്തിൽ വികസന മുരടിപ്പും പൂർത്തിയാകാത്ത പദ്ധതികളും യുഡിഎഫിനു തിരിച്ചടിയാകും. പരമ്പരാഗത വോട്ടുകൾക്കു പുറമെ മണ്ഡലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും എൽ ഡി എഫിനു അനുകൂലമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളെ അപേക്ഷിച് വൻ മുന്നേറ്റമാണ് എൽ ഡി എഫ് മണ്ഡലയത്തിൽ ഉണ്ടാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയ യുഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പിലും ഈകഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വൻ വോട്ട് ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിമൂവായിരമായി യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കുവാനും തദ്ദേശ തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ട് ഭൂരിപക്ഷം നേടുവാനും എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഈ കണക്കുകളിലാണ് എൽഡിഎഫ് “കോട്ട’യവും ഉറപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group