പിണറായി പൊലീസ് തലയിൽ ചുമന്ന് ശബരിമല കയറ്റിയ രഹ്ന ഫാത്തിമയും ഒടുവിൽ പിണറായിക്കെതിരായി; പിണറായിയെ പരസ്യമായി വെല്ലുവിളിച്ച് രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്; രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ കൂട്ടത്തെറിയും അടിയും; സംഘികൾക്കു പിന്നാലെ കമ്മികളും രഹ്നയെ തെറിവിളിച്ചു തുടങ്ങുന്നു
തേർഡ് ഐ ബ്യൂറോ
കൊച്ചി: ശബരിമലയിലെ സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ പിണറായി പൊലീസ് രാത്രിയ്ക്കു രാത്രി മലകയറ്റിയ രഹ്ന ഫാത്തിമയും ഒടുവിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ പരസ്യമായി രംഗത്ത്. വാളയാർകേസിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെ പിൻതുണച്ച് രംഗത്ത് എത്തിയ രഹ്ന ഫാത്തിമ കടുത്ത വിമർശനമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉയർത്തിയിരിക്കുന്നത്. നേരത്തെ രഹ്ന കുട്ടികളെ ഉപയോഗിച്ച് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച വിഷയത്തിൽ പൊലീസ് കേസെടുക്കുകയും, രഹ്നയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ രഹ്ന തന്നെ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. പിണറായിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തന്നെ എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ട്, എന്ന് മാത്രമല്ല ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവാതിരിക്കാൻ ഈ വിഷയം ശരിയായ രീതിയിൽ കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന സുവ്യക്തമായ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് ഭാഗ്യവതി ഈയൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്.
അതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഭാഗ്യവതി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ സംവിധാനങ്ങൾ ഒന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും നമ്മൾ ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വാളയാർ ഭാഗ്യവതി മത്സരിക്കുന്ന വിവരം അറിയിക്കട്ടെ. നമ്മുടെ ചിഹ്നം ഫ്രോക്ക് (കുഞ്ഞുടുപ്പ്: ) ആണ്.
NB :- ഒരു pocso case ന്റെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം പണവും അധികാരവും ആൾ ബലവുമുണ്ടെങ്കിൽ എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം.😡😡