play-sharp-fill
തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളും മാത്രമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ് ; ഭാര്യ വീണയ്ക്ക് കോടികളുടെ സ്വത്ത്

തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളും മാത്രമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ് ; ഭാര്യ വീണയ്ക്ക് കോടികളുടെ സ്വത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളുമാണെന്നും ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് നിയാസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രിക സമർപ്പണത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്ക് വരുമാനമൊന്നുമില്ലെന്നാണ് റിയാസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വരുമാനമൊന്നുമില്ലാത്ത റിയാസിന് സ്വന്തമായുള്ളത് 25,10,645 രൂപയുടെ സ്വത്ത് പിന്തുടർച്ചയായി കിട്ടിയതാണ് 24,35,000 രൂപയുടെ സ്വത്തുക്കളാണെന്നാണ് റിയാസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം, റിയാസിന് വിവിധ ബാങ്കുകളിലായി 75,645 രൂപ നിക്ഷേപമുണ്ട്. കോട്ടുളി വില്ലേജിൽ റിയാസിന് പാരമ്പര്യമായി ലഭിച്ച 15.50 ലക്ഷം രൂപ വിലമതിക്കുന്ന 2240 ചതുരശ്രയടി വീടുണ്ട്. അതേസമയം, നിയാസിന്റെ ഭാര്യ വീണയ്ക്ക് 1,57,53,631 രൂപയുടെ സ്വത്തുണ്ട്.

വീണയ്ക്ക് കൺസൾട്ടൻസി വരുമാനമാണുള്ളതെന്നും നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 28,72,431 രൂപയുടെ ജംഗമ ആസ്തിയുണ്ട്. 18,91,200 രൂപ വിലമതിക്കുന്ന 464 ഗ്രാം സ്വർണമുൾപ്പെടെയാണിത്.

പിണറായി പോസ്റ്റ് ഓഫീസിൽ 2.40 ലക്ഷം രൂപയുടെ റെക്കറിങ് ഡെപ്പോസിറ്റും വിവിധ ബാങ്കുകളിലായി 1,21,231 രൂപയുടെ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 1.10 കോടി രൂപ വിപണിവിലയുള്ള 2432 ചതുരശ്രയടി വീട് വീണയ്ക്കു സ്വന്തംമായിട്ടുണ്ട്.

സമരം നടത്തിയതിന്റെ പേരിൽ റിയാസിനെതിരേ എട്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നാലു കേസുകളിൽ പിഴശിക്ഷ ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.