
ജില്ലയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ഥ ലഹരിമരുന്നുകളുമായി ലക്ഷദ്വീപ് സ്വദേശി അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പാലക്കാട് :ജില്ലയിലെ വിവിധയിടങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സേനയും, ജില്ലാ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 165 ഗ്രാം കഞ്ചാവുമായി ഒരാളെ വാളയാർ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് , പയ്യോളി സ്വദേശി റിയാസി(40) നെയാണ് അറസ്റ്റു ചെയ്തത്.
30 ഗ്രാം ഹഷീഷ് ഓയിലുമായി തൃശൂർ ,പെരുമ്പിലാവ് സ്വദേശി സനു വ : 19 ന്നെയാണ് ഡാൻസാഫ് സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ടൗണിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവും, ഒരു ഗ്രാം എം.ഡി.എം.എയുമായി ലക്ഷദ്വീപ് സ്വദേശി അറസ്റ്റിലായി. മിനിക്കോയ് ദ്വീപ് സ്വദേശി മുഹമ്മദ് മണിക് ഫാ ( 28) നെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയാണ് നടന്നു വരുന്നത്.
പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വാളയാർ പോലീസ് സ്റ്റേഷനിലെ എസ്.ഐ സിബീഷ്, ഗ്രേഡ് എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധു, ഗ്രേഡ് എസ് ഐ നന്ദകുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജ്യോതികുമാർ
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കെ. അഹമ്മദ് കബീർ, കെ. ദിലീപ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്.