ജനാധിപത്യത്തെ കൈപിടിച്ചു നടത്തേണ്ടത് തലനരച്ച നേതാക്കളല്ല, മറിച്ച് ജെയ്ക്കിനെ പോലുള്ള ചെറുപ്പക്കാരാണ് : കെ.ആർ മീര
സ്വന്തം ലേഖകൻ
കോട്ടയം : മതേതരത്വവും തുല്യനീതിയും മനുഷ്യാന്തസ്സും ഉറപ്പാക്കാൻ ജെയ്ക്കിന് കഴിയുമെന്ന് എഴുത്തുകാരി കെ.ആർ മീര. ജില്ലയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു കെ.ആർ മീര. പുതുപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസിനെ കോട്ടയം സി.എം.എസ് കോളജിൽ പഠിക്കുന്ന കാലം മുതൽ ശ്രദ്ധിക്കുന്നുണ്ട്.
വിദ്യാർത്ഥി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു ജെയ്ക്. നല്ല വായനക്കാരനാണ്. മികച്ച സംഘാടകനാണ് പ്രായത്തിൽ കവിഞ്ഞ പക്വതയും രാഷ്ട്രീയ ശരികളെ കുറിച്ചുള്ള ഉറച്ച ബോധ്യവും ജെയ്കിനുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാലത്ത് ജനാധിപത്യത്തെ കൈപിടിച്ചു നടത്തുന്നത് തലനരച്ച് നേതാക്കളല്ല, മറിച്ചു ചുറുചുറുക്കുള്ള വിദ്യാർത്ഥികളാണെന്ന് ഡൽഹിയിലെ പൗരത്വ പ്രക്ഷോഭ കാലത്ത് തെളിഞ്ഞതാണ്.
ജെയ്കിനെപ്പോലെയുള്ളവർ നിയസഭയിൽ എത്തുമ്പോൾ അത് രാഷ്ട്രീയമായും സാംസ്‌കാരികമായും വലിയ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കും. മതേതരത്വവും തുല്യനീതിയും മനുഷ്യാന്തസ്സും ഉറപ്പാക്കുന്ന പുതിയ കാലത്തിന് വഴിയൊരുക്കാൻ പ്രിയപ്പെട്ട ജെയ്ക്കിന് വിജയാശംസകൾ നേരുന്നുവെന്നും കെ.ആർ മീര
ര