video
play-sharp-fill

മണ്ഡലം നിറഞ്ഞ് ജോസ് കെ.മാണി: കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രിയങ്കരനായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം

Spread the love

സ്വന്തം ലേഖകൻ

പാലാ: നിയോജക മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി, മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്ന സ്ഥാനാർത്ഥി മണ്ഡലത്തിലുടനീളമുണ്ടാക്കിയ ബന്ധങ്ങളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ വികസന നേട്ടങ്ങളും, ജോസ് കെ.മാണിയുടെ വ്യക്തി ബന്ധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥിയും ഒപ്പമുള്ളവരും.

ഇന്നലെ മൂന്നിലവ് പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ. വീടുകളിൽ കയറിയിറങ്ങി പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു സ്ഥാനാർത്ഥി. മൂന്നിലവിലെ മെത്ത നിർമ്മാണ ഫാക്ടറിയിൽ എത്തിയ ജോസ് കെ.മാണിയെ തൊഴിലാളികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇവിടെ നൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകളും തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വ്യക്തമാക്കിയ തൊഴിലാളികളോട് പ്രശ്‌നം പരിഹരിക്കുമെന്നു ഉറപ്പു നൽകിയ ജോസ് കെ.മാണി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കാൻ ഫോൺ നമ്പരും നൽകിയ ശേഷമാണ് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നിലവ് പ്രദേശത്തെ വീടുകളിൽ എത്തിയ സ്ഥാനാർത്ഥിയെ സ്‌നേഹാഭിവാദനങ്ങളോടെയാണ് സ്വീകരിച്ചത്. തുടർന്നു, വീടുകളിൽ എത്തിയ സ്ഥാനാർത്ഥി ജോസ് കെ.മാണി വീട്ടമ്മമാരുടെയും പ്രായമായവരുടെയും ഹൃദയത്തിൽ കയറുകയായിരുന്നു.

മൂന്നിലവിനലെ കൂട്ടക്കല്ലിൽ എത്തിയ ജോസ് കെ.മാണിയെ, വൻ ഭൂരിപക്ഷം ഉറപ്പ് നൽകിയാണ് നാട്ടുകാർ സ്വീകരിച്ചത്. മാണി സാറിന്റെ മകന്, രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്യുന്നത് അഭിമാനമാണെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം.

ഇടത് സർക്കാർ ചെയ്ത ജനക്ഷേമ പ്രവർത്തനങ്ങൾക്കും, ഒപ്പം പാലായെ നൂതന പാലായാക്കിയ ജോസ് കെ.മാണിയ്ക്കുമാണ് തങ്ങളുടെ വോട്ടെന്നാണ് മൂന്നിലവിലെ നാട്ടുകാരുടെ വാക്ക്. കൂട്ടക്കല്ലിൽ വോട്ട് അഭ്യർത്ഥിച്ച എത്തിയ ജോസ് കെ മാണി നാട്ടുകാരുമായി പ്രദേശത്തെ ടൂറിസ വികസനം ചർച്ച ചെയ്താണ് മടങ്ങിയത്. ഇലവീഴാ പൂഞ്ചിറ, കടപുഴ തുടങ്ങിയ ടൂറിസം മേഖലകളിലെ വികസനം ജോസ് കെ മാണി വാഗ്ദാനം നൽകി. മൂന്നിലവിലും, മേലുകാവിലുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം.

കുടുംബ സംഗമങ്ങളും യുവജന സംഗമവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി

നിയോജക മണ്ഡലത്തിൽ വനിതാ, യുവജന സംഗമങ്ങളുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി ജനഹൃദയങ്ങളിലേയ്ക്കിറങ്ങുന്നു. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗങ്ങളും കൺവൻഷനുകളും നടക്കും.

ഇന്ന് കടനാട്, തലനാട് പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ്് സ്ഥാനാർത്ഥി ജോസ് കെ.മാണി ഭവന സന്ദർശനവും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനവും നടത്തുന്നത്. പരമാവധി വീടുകളിൽ നേരിട്ടെത്തി സ്ഥാനാർത്ഥി ആളുകളെ നേരിൽ കാണുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്.

ഇന്ന് മണ്ഡലത്തിലെ അത്തിക്കുളത്ത് നടക്കുന്ന കുടുംബ സംഗമത്തിൽ ജോസ് കെ.മാണ്ി പങ്കെടുക്കും. വെള്ളാനിയിൽ നടക്കുന്ന വനിതാ സംഗമത്തിലും, ചാമപ്പാറയിൽ നടക്കുന്ന യുവജന സംഗമത്തിലും ജോസ് കെ.മാണി പങ്കെടുക്കും. ചാമപ്പാറയിൽ നടക്കുന്ന യുവജന സംഗമത്തിലേയ്ക്ക് എത്തുന്ന സ്ഥാനാർത്ഥി ജോസ് കെ.മാണിയെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് യുവാക്കൾ സ്വീകരിക്കുക. മണ്ഡലത്തിലെ നൂറുകണക്കിന് യുവാക്കൾ ഇരുചക്രവാഹനത്തിൽ ജോസ് കെ.മാണിയ്ക്ക് സ്വീകരണം ഒരുക്കാൻ അണിനിരക്കും.

ജനത്തെ മനസിലാക്കുന്ന വികസനം പാലായിലുണ്ടാകും: ജോസ് കെ.മാണി

ജനത്തെ മനസിലാക്കുന്ന, ജനത്തിന് ആവശ്യമുള്ള വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ഇതുവരെയുണ്ടായിരുന്നതെന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണിയെന്ന എം.എൽ.എ അൻപത് വർഷം പാലാ നിയോജക മണ്ഡലത്തിൽ കൊണ്ടു വന്ന രീതിയിലുള്ള വികസനം മറ്റൊരു മണ്ഡലത്തിലും ഒരു എം.എൽ.എയ്ക്കും എത്തിക്കാൻ സാധിച്ചിട്ടില്ല. കേരള കോൺഗ്രസിന്റെ കരുത്ത് തന്നെയാണ് ഇത് വിളിച്ചോതുന്നത്. കേരള കോൺഗ്രസിന്റെ ഈ കരുത്തിനൊപ്പം, ഇടതു മുന്നണിയുടെ വികസന ലക്ഷ്യങ്ങൾ കൂടി ചേരുമ്പോൾ ജനത്തിന്റെ മനമറിഞ്ഞുള്ള വികസന പദ്ധതികൾ തന്നെ മണ്ഡലത്തിൽ നടപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാലാ നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.ഒ ജോർജ്, മണ്ഡലം കമ്മിറ്റി ചെയർമാൻ ജോയ് ജോസഫ്, സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ പൂഞ്ഞാർ മണ്ഡലം

സെക്രട്ടറി എം.ജി ശേഖരൻ, ബൈന്നി മൈലാടൂർ , ഫിലിപ്പ് കുഴികുളം, ലോപ്പസ് മാത്യു, രാജേഷ് വാളിപ്ളാക്കൽ , നിർമ്മല ജിമ്മി , ഫിലിപ്പ് കുഴികുളം , കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി, സംസ്ഥാന കമ്മിറ്റി അംഗം സിബി തോട്ടുപുറം, എൻ.സി.പി മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചൻ വലിയവീട്ടിൽ, നേതാവ് ജോസ് കുറ്റിയാനിമറ്റം, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സിറിയക് കുര്യൻ, പഞ്ചായത്തംഗം ജെയിംസ് മാത്യു, അജിത് ജോർജ്, എൽ.ഡി.എഫ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി കൺവീനർ പി.ആർ മനോജ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.