video
play-sharp-fill

ജനങ്ങൾക്കിടയിൽ ആവേശത്തിരമാല തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്

ജനങ്ങൾക്കിടയിൽ ആവേശത്തിരമാല തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: സാധാരണക്കാർക്കിടയിലേയ്ക്ക് താരജാഡകളൊന്നുമില്ലാതെ, മസിൽപിടുത്തമില്ലാതെ ഇറങ്ങിയെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരിന്റെ താരമാകുന്നു. മണ്ഡലത്തിന്റെ മനമറിഞ്ഞ സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽക്കണ്ടാണ് വോട്ട് തേടുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ അതിരമ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പര്യടനം നടത്തിയത്.

രാവിലെ അതിരമ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥി ആളുകളെ നേരിൽക്കണ്ടു. നാട്ടുകാരിൽ പലരെയും നേരിട്ടറിയുന്ന സ്ഥാനാർത്ഥി നാട്യങ്ങളൊന്നുമില്ലാതെ, എല്ലാവരെയും കൈപിടിച്ച് കൂടെച്ചേർത്തു നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ഥാനാർത്ഥി ഉച്ചയ്ക്ക് ശേഷം കുടുംബയോഗങ്ങളിലും, കുടുംബ സംഗമങ്ങളിലുമാണ് പങ്കെടുത്തത്. തുടർന്നു, ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട അതിരമ്പുഴയിലെ മണ്ഡലം കൺവൻഷനിലും പങ്കെടുത്തു.

യു.ഡി.എഫ് തിരുവാർപ്പ് മണ്ഡലം കൺവൻഷൻ ഇന്ന് ആറിന് ഇല്ലിക്കൽ , സെന്റ് മേരീസ് ചാപ്പലിന് സമീപം നടക്കും യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും