video
play-sharp-fill

പെറ്റമ്മയ്ക്കരികിൽ നിന്നും വൈദേഹിയേയും ശിവനന്ദനെയും അച്ഛൻ കൊണ്ടുപോയത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ ;ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ മൂവരെയും നേരം പുലർന്നിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയ രൂകേഷിന്റെ സഹോദരൻ കണ്ടത് ജീവനറ്റ ചേട്ടന്റെയും കുരുന്നുകളുടെയും ശരീരം :നിഷ്‌കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ ഉരുകി മടിക്കുന്ന് ഗ്രാമം

പെറ്റമ്മയ്ക്കരികിൽ നിന്നും വൈദേഹിയേയും ശിവനന്ദനെയും അച്ഛൻ കൊണ്ടുപോയത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ ;ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ മൂവരെയും നേരം പുലർന്നിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയ രൂകേഷിന്റെ സഹോദരൻ കണ്ടത് ജീവനറ്റ ചേട്ടന്റെയും കുരുന്നുകളുടെയും ശരീരം :നിഷ്‌കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ ഉരുകി മടിക്കുന്ന് ഗ്രാമം

Spread the love

സ്വന്തം ലേഖകൻ

ചെറുവത്തൂർ: പിറന്നാൾ ആഘോഷം ആഘോഷം കഴിഞ്ഞ് പുത്തൻ ഉടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെറ്റമ്മയുടെ അടുക്കൽ നിന്നും രൂകേഷ് മക്കളെ കൂട്ടിക്കൊണ്ടുപോകുന്നത്. കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാലിലെ മാതാവിന്റെയടുക്കൽ നിന്നും ചെറുവത്തൂർ മടിക്കുന്നിലെ വീടിലേക്ക് അച്ഛന്റെ ഓട്ടോറിക്ഷയിൽ പോയപ്പോൾ പത്തു വയസുകാരി വൈദേഹിയും ആറു വയസുകാരൻ ശിവനന്ദും ഒരുപക്ഷെ അറിഞ്ഞു കാണില്ല ഇത് തങ്ങളുടെ അവസാനത്തെ യാത്രയായിരിക്കുമെന്ന്.

രൂകേഷിന്റെ ഭാര്യ സബിയയേയുടെയും ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകൾക്ക് ഇരയാക്കപ്പെട്ടത് നിഷ്‌കളങ്കരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. രണ്ട് മക്കളെ കൊലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ട വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ട് ഉണർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിലിക്കോട് മടിവയിലെ ഓട്ടോറിക്ഷ തൊഴിലാളി രുകേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ നിർമ്മാണം നടക്കുന്ന വീടിന്റെ മുറിയിൽ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. മടിക്കുന്നിൽ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്.

ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ഒരുവർഷത്തോളമായി അകന്ന് കഴിയുകയായിരുന്നു രൂകേഷും ഭാര്യ സബീയയും. വിവാഹമോചനത്തിനുള്ള നടപടികളും നടന്നുവരുന്നു. രണ്ടാഴ്ച മുൻപാണ് രാവണേശ്വരത്തെ ഭാര്യവീട്ടിൽനിന്ന് മക്കളെ മടിവയലിലേക്ക് കൊണ്ടുവന്നത്.

ഇതിനിടെയാണ് 16ന് മകൾ വൈദേഹിയുടെ പിറന്നാൾ ദിനം കടന്നുവന്നത്. ഉച്ചയ്ക്ക് രൂകേഷും അമ്മ നാരായണിയും മക്കളും ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. വൈകീട്ട് പുതിയ ഉടുപ്പ് വാങ്ങിക്കാനാണ് രൂപേഷ് മക്കളേയും കൂട്ടി പുറത്തേക്കിറങ്ങിയത്.

രാത്രിയിലെ ആഘോഷത്തിനായി രൂപേഷിന്റെ സഹോദരൻ ഉമേശനും മറ്റുബന്ധുക്കളും കേക്കും മറ്റും തയ്യാറാക്കി നന്നേ വൈകുന്നതുവരെ കാത്തിരുന്നു. എന്നാൽ നേരത്തെ ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയവർ തിരിച്ചുവന്നില്ല. ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണം നടക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രൂകേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് ചന്തേര പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാൽ സ്വദേശിനിയായ സവിതയാണ് രൂകേഷിന്റെ ഭാര്യ. ഇവർ തമ്മിൽ കുടുംബ പ്രശ്‌നത്തിന്റെ പേരിൽ ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു. കുട്ടികൾ അമ്മയുടെയും അച്ഛന്റെയും വീടുകളിൽ ഇടയ്ക്കിടെ താമസിച്ചു വരികയാണ്.

കുട്ടികളെ മുറിയിൽ കാണാത്തതിനെ തുടർന്ന് രാവിലെ ഏഴ് മണിക്ക് രൂകേഷിന്റെ സഹോദരൻ അന്വേഷിച്ച് ചെപ്പോഴാണ് നിർമ്മാണം നടക്കുന്ന വീടിന്റെ മുൻ ഭാഗത്ത് ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്. ആഗ്രഹിച്ച രീതിയിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് ഈ കടുംകൈ നടന്നതെന്ന് സംശയിക്കുന്നു.