
തിരഞ്ഞെടുപ്പിന് ഒഴുക്കാൻ കള്ളപ്പണമോ ..! കോട്ടയം ടി.ബി റോഡിൽ ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കാൻ ശ്രമം തടയാൻ ഉദ്യോഗസ്ഥ സംഘം നടപടി തുടങ്ങി. ജില്ലയിൽ വാഹന പരിശോധന ശക്തമാക്കിയ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇപ്പോൾ കള്ളപ്പണം പിടിച്ചെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം കാറില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 1.50 ലക്ഷം രൂപ പിടിച്ചെടുത്തു. കോട്ടയം നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
Third Eye News Live
0