ഏറ്റുമാനൂരിൽ ഇന്ന് 1000 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ക്രിസ്തുരാജ പളളി ഓഡിറ്റോറിയത്തിൽ മാര്‍ച്ച് 17 ന് ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.

മുൻഗണനാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് തത്സമയം രജിസ്റ്റർ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്),കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിനു മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഈപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.

cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം.