video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainനേമത്ത് ജയിച്ചിരിക്കണം; പ്രചരണത്തിന് ഞാനുമെത്തും; മുരളീധരനോട് രാഹുല്‍ ഗാന്ധി

നേമത്ത് ജയിച്ചിരിക്കണം; പ്രചരണത്തിന് ഞാനുമെത്തും; മുരളീധരനോട് രാഹുല്‍ ഗാന്ധി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നേമത്ത് ജയിച്ചിരിക്കണം എന്ന് മുരളീധരനോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇന്നുതന്നെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ പുതുപ്പള്ളിയില്‍ അരങ്ങേറിയ വൈകാരികപ്രകടനങ്ങള്‍ പുനര്‍വിചിന്തനത്തിന് ഇടനല്‍കി. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയാണ് കെ. മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് നേമത്ത് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത്. നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ അറിയിച്ചതോടെ രാത്രിയില്‍ കെ.സി. വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മുരളിയെ ബന്ധപ്പെട്ട് തീരുമാനം അന്തിമമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments