പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; സന്ദേശ കൈമാറ്റമോ ആക്രമണ സൂചനയോ?; അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനത്തിന്റെ ആകൃതിയില്‍ പകുതി പച്ചയും പകുതി വെളളയും നിറങ്ങള്‍ പൂശിയ ബലൂണ്‍ ഹിരാനഗര്‍ സെക്ടറിലെ സോത്രാചക്കില്‍ കണ്ടെത്തി. ജനലുകളും വാതിലുകളും വരച്ചു ചേര്‍ത്തിട്ടുളള ബലൂണില്‍ അറബി അക്ഷരങ്ങളും പതിച്ചിട്ടുണ്ട്. പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്നും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. നാട്ടുകാരാണ് ബലൂണ്‍ കണ്ട് രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ബലൂണ്‍ കൊണ്ടിട്ട ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

പാകിസ്താനില്‍ നിന്നുളള ഡ്രോണുകള്‍ വഴി അതിര്‍ത്തിക്കിപ്പുറത്തേക്ക് ആയുധക്കടത്ത് നടത്തുന്നതായി ഇന്ത്യ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണോ ബലൂണ്‍ എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. സന്ദേശ കൈമാറ്റമാണോ ആക്രമണ സൂചനകളാണോ ബലൂണിലൂടെ നല്‍കിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group