Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 279 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4394 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 116 പുരുഷന്‍മാരും 132 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

175 പേര്‍ രോഗമുക്തരായി. 2536 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81076 പേര്‍ കോവിഡ് ബാധിതരായി. 78540 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10679 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 28

കുമരകം- 19

ഈരാറ്റുപേട്ട- 16

ഏറ്റുമാനൂര്‍- 14

അതിരമ്പുഴ, ചങ്ങനാശേരി- 13

പാലാ-11

രാമപുരം-10

പാമ്പാടി,മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍-7

മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍, കല്ലറ, കാണക്കാരി, വൈക്കം, ചിറക്കടവ്, നീണ്ടൂര്‍-6

കറുകച്ചാല്‍, തിടനാട്, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കരൂര്‍, ഉഴവൂര്‍-4

മുണ്ടക്കയം, തലനാട്, ടി.വി പുരം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, കിടങ്ങൂര്‍, പുതുപ്പള്ളി, വാഴൂര്‍, പാറത്തോട്, പള്ളിക്കത്തോട്-3

കുറവിലങ്ങാട്, കടുത്തുരുത്തി, എലിക്കുളം, ഭരണങ്ങാനം, മുത്തോലി, വെച്ചൂര്‍, അയ്മനം, ഞീഴൂര്‍, മണിമല, അകലക്കുന്നം-2

കൂരോപ്പട, കങ്ങഴ, വെള്ളൂര്‍, തൃക്കൊടിത്താനം, തീക്കോയി, ഉദയനാപുരം, നെടുംകുന്നം, വിജയപുരം, കോരുത്തോട്, മേലുകാവ്, മീനച്ചില്‍-1