video
play-sharp-fill

എഫ്.എസ്.ഇ.ടി.ഒ വനിതാദിനം ആചരിച്ചു

എഫ്.എസ്.ഇ.ടി.ഒ വനിതാദിനം ആചരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സാര്‍വദേശീയ വനിതാദിനം വിപുലമായി ആചരിച്ചു. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വനിതാ കൂട്ടായ്മകളും പ്രഭാഷണങ്ങളും നടത്തി.

കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ‘ജനപക്ഷ ബദല്‍നയങ്ങളും സ്ത്രീമുന്നേറ്റവും’ എന്ന വിഷയത്തില്‍ ബി ആനന്ദക്കുട്ടന്‍ പ്രഭാഷണം നടത്തി. 1957-ലെ ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി അനുവദിച്ചതു മുതല്‍ ഇത്തവണത്തെ ബജറ്റിലൂടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഒട്ടേറെ പുരോഗമന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതു വരെയുള്ള കാര്യങ്ങളാണ്, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അല്പമെങ്കിലും സ്ത്രീമുന്നേറ്റത്തിന് അടിസ്ഥാനമായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വലതുപക്ഷം സ്ത്രീകളെ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും തളച്ചിടാനാണ് എക്കാലവും ശ്രമിക്കുന്നത്. ഇത് പരിഹരിക്കാനും വനിതകളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനും അതിലൂടെ സമൂഹപുരോഗതിക്കും ഇടതുപക്ഷ നയങ്ങളുടെ തുടര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം വി കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ഷീന ബി നായര്‍ നന്ദിയും പറഞ്ഞു.

പാലായില്‍ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോജി അലക്സും വൈക്കത്ത് പുരോഗമന കലാസാഹിത്യ സംഘം നേതാവ് ആര്‍ പ്രസന്നനും കാഞ്ഞിരപ്പള്ളിയില്‍ പുരോഗമന കലാസാഹിത്യ സംഘം നേതാവ് റിബിന്‍ ഷായും ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സിന്ധുവും പ്രഭാഷണം നടത്തി.