ക്രെഡിറ്റ് കാര്‍ഡ് കേസില്‍ മകനെ സംരക്ഷിക്കാന്‍ സഹോദരിയെ ഇറക്കി ഇ.ഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ ;കാര്‍ഡ് ഉപയോഗിച്ചത് ഇ.ഡി കണ്ടെത്തിയതോടെ മകന്‍ അഴിക്കുള്ളില്‍ ; ഐ ഫോണ്‍ വിവാദത്തില്‍ തെളിവുകള്‍ കസ്റ്റംസ് നിരത്തിയാല്‍ മകന് പിന്നാലെ അമ്മയും കുടുങ്ങും: വിവാദങ്ങള്‍ വിട്ടൊഴിയാതെ കോടിയേരി കുടുംബം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. ആറ് ഐ ഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആരാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയതോടെ കേസിന് പുതിയ മാനം കൈവരികയാണ്.
സന്തോഷ് ഈപ്പന്‍ ഐ ഫോണുകള്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് ‘കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ ‘ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ കണ്ടെത്താനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടിയേരി വീട്ടില്‍നേരത്തെ നടന്ന റെയ്ഡില്‍ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുക്കുകയും ചെയ്തു. ഇത് ഇഡി കൊണ്ടിട്ടതെന്നായിരുന്നു കോടിയേരിയുടെ മരുമകളുടെ വാദം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് ആരെന്ന് ഇഡിക്ക് കണ്ടുപിടിക്കാനായി. ഇതാണ് ബിനീഷിനെ അഴിയ്ക്കുള്ളിലാക്കിയതും.
ലൈഫ് മിഷനിലും സ്വര്‍ണ്ണ കടത്തിലും മൊബൈല്‍ അതിനിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ ഫോണിന് വിനോദിനിയും മറുപടി നല്‍കേണ്ടി വരും. അല്ലാത്ത പക്ഷം ജയില്‍ വാസം ഉറപ്പാകും.യുഎഇ കോണ്‍സുലേറ്റിലെ ചില കരാറുകള്‍ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കാര്‍ പാലസ് ഉടമയുടെ കമ്പനിയാണ്.
അതുകൊണ്ട് തന്നെ ബിനീഷിലൂടെയാണോ ഈ മൊബൈല്‍ വിനോദനിയുടെ കൈയിലെത്തിയതെന്ന സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. ക്രെഡിറ്റ് കാര്‍ഡില്‍ ഇഡിയെ പ്രതിക്കൂട്ടിലാക്കിയത് വിനോദനിയുടെ തന്ത്രങ്ങളാണെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു.
ഐഫോണ്‍ വിവാദത്തില്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കള്ളം പറഞ്ഞാല്‍ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും. നിലവില്‍ കേസുകളില്‍ സാക്ഷിയാക്കാനാണ് വിനോദനിയുടെ മൊഴി എടുക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ പാളിയാല്‍ സാക്ഷിയെ പ്രതിയാക്കേണ്ടി വരുമെന്ന് കസ്റ്റംസും കരുതുന്നു.
വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് കസ്റ്റംസ്. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നും പറയേണ്ടിവരും.
ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും. ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാല്‍ അത് കണ്ടെത്തുക നിസാരം. ആരെയൊക്കെയാണ് കൂടുതല്‍ സമയം വിളിച്ചത് എന്നതാണ് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെ കണ്ടെത്തുന്നത്.
സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതല്‍ വിളിച്ച ആളായിരിക്കും പട്ടികയില്‍ ആദ്യം. പട്ടികയിലുള്ളവരുടെ ഫോണില്‍നിന്നും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും സംശയമുള്ള വ്യക്തിയെ ചോദ്യം ചെയ്യുക. ഈ അന്വേഷണത്തിനൊന്നും ഫോണ്‍ കണ്ടുപിടിക്കേണ്ട ആവശ്യവും അന്വേഷണ സംഘത്തിന് ഉണ്ടാവില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് ഏത് ടവറിനു കീഴിലാണോ അതുവരെയുള്ള സൈബര്‍ വിവരങ്ങള്‍ ശേഖരിച്ച് ഫോണുപയോഗിച്ച വ്യക്തിയെ അടയാളപ്പെടുത്തും. അതുകൊണ്ട് തന്നെ വിനോദനിക്കെതിരായ കസ്റ്റംസിന്റെ ഓരോനീക്കവും അതിനിര്‍ണ്ണായകവുമാകും.